അന്തർവാഹിനിയിൽ നിന്ന് ആണവ പോർമുനയുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് കരുത്ത് കാട്ടി വീണ്ടും ഇന്ത്യ

ന്യൂഡൽഹി: പുതുതായി കമ്മീഷൻ ചെയ്ത ഐഎൻഎസ് അരിഗാത് അന്തർവാഹിനിയിൽ നിന്ന് ആണവായുധ ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഇന്ത്യ.

3500 കിലോമീറ്റർ വരെ ചെന്ന് ലക്ഷ്യം കാണുന്ന ബാലിസ്റ്റിക് മിസൈലുകളാണ് ഇന്ത്യ പരീക്ഷിച്ചത്. വിശാഖപട്ടണത്താണ് മിസൈൽ പരീക്ഷണം നടന്നത്. പരീക്ഷണത്തെപ്പറ്റി അറിയിപ്പുകൾ ഒന്നും മുൻപ് നൽകിയിരുന്നില്ല. സോളിഡ് ഫ്യുവൽഡ് കെ 4 മിസൈലാണ് പരീക്ഷിച്ചത് എന്നാണ് 'ടൈംസ് ഓഫ് ഇന്ത്യ; റിപ്പോർട്ട് ചെയ്യുന്നത്.

പരീക്ഷണം വിജയമായിരുന്നോ തുടങ്ങിയ വിവരങ്ങളും ലഭ്യമല്ല.ആണവായുധ ശേഷിയുള്ള രാജ്യത്തെ രണ്ടാമത്തെ മുങ്ങിക്കപ്പലാണ് ഐഎൻഎസ് അരിഗാത്. ഓഗസ്റ്റ് 29നാണ് മുങ്ങിക്കപ്പൽ കമ്മീഷൻ ചെയ്തത്. ഐഎൻഎസ് മുൻഗാമിയായിരുന്നെങ്കിലും സാങ്കേതികമായി മികച്ചുനിൽക്കുന്ന മുങ്ങിക്കപ്പൽ കൂടിയാണിത്. കെ 4 മിസൈലുകൾ വഹിക്കാൻ ശേഷിയുള്ളവ കൂടിയാണ് ഈ മുങ്ങിക്കപ്പൽ.

അടുത്ത ഐഎൻഎസ് അരിധമാൻ എന്ന മുങ്ങിക്കപ്പൽ കൂടി കമ്മീഷൻ ചെയ്തതോടെ ഇന്ത്യയുടെ സൈനിക ശക്തി വർദ്ധിക്കുമെന്ന് വിലയിരുത്തൽ.നിലവിൽ ഇന്ത്യക്ക് പുറമെ റഷ്യ, അമേരിക്ക, ചൈന, ഫ്രാൻസ്, ബ്രിട്ടൻ, പാകിസ്ഥാൻ, ഇസ്രായേൽ, നോർത്ത് കൊറിയ എന്നീ രാജ്യങ്ങളാണ് ആണവായുധ ശേഷിയുള്ളവ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !