ന്യൂഡൽഹി: പുതുതായി കമ്മീഷൻ ചെയ്ത ഐഎൻഎസ് അരിഗാത് അന്തർവാഹിനിയിൽ നിന്ന് ആണവായുധ ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഇന്ത്യ.
3500 കിലോമീറ്റർ വരെ ചെന്ന് ലക്ഷ്യം കാണുന്ന ബാലിസ്റ്റിക് മിസൈലുകളാണ് ഇന്ത്യ പരീക്ഷിച്ചത്. വിശാഖപട്ടണത്താണ് മിസൈൽ പരീക്ഷണം നടന്നത്. പരീക്ഷണത്തെപ്പറ്റി അറിയിപ്പുകൾ ഒന്നും മുൻപ് നൽകിയിരുന്നില്ല. സോളിഡ് ഫ്യുവൽഡ് കെ 4 മിസൈലാണ് പരീക്ഷിച്ചത് എന്നാണ് 'ടൈംസ് ഓഫ് ഇന്ത്യ; റിപ്പോർട്ട് ചെയ്യുന്നത്.
പരീക്ഷണം വിജയമായിരുന്നോ തുടങ്ങിയ വിവരങ്ങളും ലഭ്യമല്ല.ആണവായുധ ശേഷിയുള്ള രാജ്യത്തെ രണ്ടാമത്തെ മുങ്ങിക്കപ്പലാണ് ഐഎൻഎസ് അരിഗാത്. ഓഗസ്റ്റ് 29നാണ് മുങ്ങിക്കപ്പൽ കമ്മീഷൻ ചെയ്തത്. ഐഎൻഎസ് മുൻഗാമിയായിരുന്നെങ്കിലും സാങ്കേതികമായി മികച്ചുനിൽക്കുന്ന മുങ്ങിക്കപ്പൽ കൂടിയാണിത്. കെ 4 മിസൈലുകൾ വഹിക്കാൻ ശേഷിയുള്ളവ കൂടിയാണ് ഈ മുങ്ങിക്കപ്പൽ.
അടുത്ത ഐഎൻഎസ് അരിധമാൻ എന്ന മുങ്ങിക്കപ്പൽ കൂടി കമ്മീഷൻ ചെയ്തതോടെ ഇന്ത്യയുടെ സൈനിക ശക്തി വർദ്ധിക്കുമെന്ന് വിലയിരുത്തൽ.നിലവിൽ ഇന്ത്യക്ക് പുറമെ റഷ്യ, അമേരിക്ക, ചൈന, ഫ്രാൻസ്, ബ്രിട്ടൻ, പാകിസ്ഥാൻ, ഇസ്രായേൽ, നോർത്ത് കൊറിയ എന്നീ രാജ്യങ്ങളാണ് ആണവായുധ ശേഷിയുള്ളവ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.