കൊല്ലം: യുവതിയെ ബസിൽ തട്ടിക്കൊണ്ടുപോയി ഒരാഴ്ചയോളം തടവിൽ പാർപ്പിച്ച് കൂട്ടബലാത്സംഗം ചെയ്തെന്ന കേസിൽ ജാമ്യത്തിനുശേഷം ഒളിവിൽപ്പോയ ഒന്നാം പ്രതി അറസ്റ്റിലായി. വർക്കല റാത്തിക്കൽ ഇക്ബാൽ മൻസിലിൽ ഇക്ബാലി(48)നെയാണ് അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തത്.1997-ലായിരുന്നു കേസിന് ആസ്പദമായ സംഭവം.
അഞ്ചൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ 26-കാരിയെ കുളത്തൂപ്പുഴ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവേ കുളത്തൂപ്പുഴ-വർക്കല റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന സ്വകാര്യ ബസിൽ തട്ടിക്കൊണ്ടുപോവുകയും വർക്കലയിൽ എത്തിച്ച് ലോഡ്‌ജുകളിലും റിസോർട്ടിലും തടവിൽ പാർപ്പിച്ച് പീഡിപ്പിക്കുകയും ചെയ്തു എന്നായിരുന്നു കേസ്. ബസുടമയുടെ മകനായ ഇക്ബാൽ ബസിൽ കണ്ടക്ടറായി ജോലിചെയ്യുകയായിരുന്നു.
യുവതിയുടെ പരാതിയിൽ കേസെടുത്ത അഞ്ചൽ പോലീസ് ഇക്ബാൽ ഉൾപ്പെടെയുള്ള പ്രതികളെ പിടികൂടിയിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാൾ ഒളിവിൽപ്പോയശേഷം വിദേശത്തേക്കു കടന്നു. പലതവണ ഇക്ബാലിനെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞിരുന്നില്ല. എന്നാൽ അടുത്തിടെ സഹോദരിയുടെ മകളുടെ വിവാഹത്തിനായി ഇയാൾ നാട്ടിലെത്തിയെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.