കരിങ്കൊടി പ്രതിഷേധത്തിന്റെ ഭാഗമായ മേഘ ഇപ്പോഴും ചികിത്സയിൽ-യൂത്ത് കോൺഗ്രസ് നേതാവിന്റെ അവസ്ഥയ്ക്ക് കാരണക്കാർ ഇപ്പോഴും സർക്കാർ സംരക്ഷണയിൽ.

ആലപ്പുഴ:വിട്ടുമാറാത്ത തലവേദനയും ഛർദിയും, ചെവിയിൽനിന്ന് ബ്രൗൺ നിറത്തിലുള്ള ദ്രാവകം ഒലിച്ചിറങ്ങും. നടുവേദനയും, കൈവേദനയും, മുഖത്ത് നീരും. ജോലി ചെയ്യാൻ കഴിയില്ല.

കരിങ്കൊടി പ്രതിഷേധ സമരത്തിന്റെ ഭാഗമായ മറ്റൊരു സമരം യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്ന മേഘ രഞ്ജിത്തിന് സമ്മാനിച്ചതാണിവ. കരിങ്കൊടി കാണിച്ചാൽ അപമാനിക്കലാകില്ലെന്നു വ്യാഴാഴ്ച വ്യക്തമാക്കിയ ഹൈക്കോടതി, മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് റദ്ദാക്കിയിരുന്നു. 2017ൽ കോൺഗ്രസ് പ്രവർത്തകർ പറവൂരിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസാണ് കോടതി റദ്ദാക്കിയത്. 

നിരവധി രാഷ്ട്രീയ പ്രവർത്തകരാണ് കരിങ്കൊടി സമരങ്ങളുടെ പേരിൽ പൊലീസ് മർദ്ദനം ഏറ്റുവാങ്ങിയത്.2024 ജനുവരി 15. യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി സമരങ്ങളുടെ പേരിൽ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ആലപ്പുഴ കലക്ടറേറ്റിലേക്കായിരുന്നു മാർച്ച്. മേഘ ദൂരെ മാറി നിൽക്കുകയായിരുന്നു. ആലപ്പുഴ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രവീണിനെ വളഞ്ഞിട്ട് അടിച്ചു. 

ആ വിവരം അറിഞ്ഞാണ് മേഖയും 8 പെൺകുട്ടികളും സംഘർഷ സ്ഥലത്തേക്ക് പോയത്. പൊലീസ് എല്ലാവരെയും ഓടിക്കുന്നതു കണ്ട് മേഘ മാറിനിന്നു. ഒരു പൊലീസുകാരനെത്തി അടിച്ചു. അടിക്കരുതെന്ന് പറഞ്ഞിട്ടും തലയ്ക്ക് അടിച്ചു. കൈകൊണ്ട് തല പൊത്തിപിടിച്ചപ്പോൾ മുതുകിലും അടിച്ചു. അടികൊണ്ട് അവശയായ മേഘയെ വണ്ടാനത്ത് കൊണ്ടുപോയി. രാത്രിയായപ്പോഴും ഛർദി മാറിയില്ല. ചെവിയുടെ ബാലൻസ് നഷ്ടപ്പെട്ടു. പിന്നീട് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ചെങ്കിലും ഒറ്റയ്ക്ക് ശുചിമുറിയിൽ പോകാൻപോലും കഴിയാത്ത അവസ്ഥയായി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തുടർ ചികിത്സ തേടി.

ഇപ്പോഴും ശരീരം പഴയതുപോലെയായിട്ടില്ല. ചികിത്സ തുടരുന്നു. ചെവിയുടെ ബാലൻസ് നഷ്ടപ്പെട്ടു. ആരോഗ്യപ്രശ്നങ്ങൾ കാരണം ജോലി ചെയ്യാൻ കഴിയുന്നില്ല. ജോലി ചെയ്യരുതെന്നാണ് ഡോക്ടർമാരും പറയുന്നത്. ബ്യൂട്ടി പാർലർ നടത്തുകയാണ് മേഘ. കടയ്ക്ക് 30000 രൂപ മാസവാടക നൽകണം. വാടക നൽകേണ്ടതിനാൽ ജോലിക്ക് പോകാതിരിക്കാൻ കഴിയില്ലെന്ന് മേഘ പറയുന്നു.  യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന സജിൽ ഷെരീഫിന് പൊലീസ് മർദനത്തിൽ കൈയിലെ വിരലാണ് നഷ്ടപ്പെട്ടത്. 

2017ൽ മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു സമരം. അറസ്റ്റു ചെയ്തു കൊണ്ടു പോകുന്നതിനിടെ പൊലീസുകാരന്റെ അടിയിൽ തലയ്ക്കും ഗുരുതരമായി പരുക്കേറ്റു. ഇപ്പോഴും പല ദിവസങ്ങളിലും വേദന കാരണം ഉറങ്ങാൻ കഴിയില്ലെന്ന് സജിൽ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !