ലണ്ടൻ; യുകെയിൽ മലയാളി നഴ്സിനെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. റെഡിങിൽ കുടുംബമായി താമസിച്ചു വരുന്ന കോട്ടയം സ്വദേശി സാബു മാത്യു (55) ആണ് വിട പറഞ്ഞത്.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ വീടിനുള്ളിലെ സ്റ്റെയറിൽ കമിഴ്ന്നു കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.നഴ്സായ ഭാര്യ ഷാന്‍റി ജോൺ ജോലി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോഴാണ് സാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എന്നാണ് വിവരം.തുടർന്ന് പാരാമെഡിക്സിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. അവർ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഹൃദയാഘാതം സംഭവിച്ചതാണെന്ന് കണ്ടെത്തിയത്.2003ലാണ് സാബു എന്‍എച്ച്എസ് നഴ്സായി ജോലിയില്‍ പ്രവേശിച്ചത് എന്നാണ് വിവരം. സംസ്കാരം പിന്നീട്.യുകെയിൽ കോട്ടയം സ്വദേശി നഴ്സ് വീടിനുള്ളിൽ മരിച്ചനിലയിൽ
0
ചൊവ്വാഴ്ച, നവംബർ 26, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.