കൊച്ചി : ‘ശബരിമല സുവർണാവസരം’ പ്രസംഗത്തിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും ഗോവ ഗവർണറുമായ പി എസ് ശ്രീധരൻപിള്ളക്കെതിരെയെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ശ്രീധരൻ പിള്ളയുടെ ഹർജിയിലാണ് ഉത്തരവ്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തിന്മേലായിരുന്നു പൊലീസ് കേസെടുത്തത്. കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തിരുന്നത്.2018 നവംബറില്‍ കോഴിക്കോട്ട് നടന്ന യുവമോര്‍ച്ച യോഗത്തിലെ ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തിന്‍റെ ശബ്ദരേഖ ചോര്‍ന്ന് മാധ്യമങ്ങള്‍ക്ക് ലഭിച്ചത് ഏറെ വിവാദമായിരുന്നു. ‘ഇപ്പോൾ നമ്മളെ സംബന്ധിച്ചിടത്തോളം ഒരു ഗോൾഡൻ ഓപ്പർച്യൂണിറ്റി ആണ്. ശബരിമല ഒരു സമസ്യ ആണ്. ആ സമസ്യ എങ്ങനെ പൂരിപ്പിക്കാൻ സാധിക്കുമെന്നുള്ളത് സംബന്ധിച്ച്…നമുക്കൊരു വര വരച്ചാൽ വരയിലൂടെ അത് കൊണ്ടുപോകാൻ സാധിക്കില്ല. നമ്മുടെ കയ്യിലല്ല കാര്യങ്ങളുള്ളത്.
നമ്മൾ ഒരു അജണ്ട മുന്നോട്ടുവച്ചു. ആ അജണ്ടയ്ക്ക് പിന്നിൽ ഓരോരുത്തരായി അടിയറവ് പറഞ്ഞുകൊണ്ട് രംഗം കാലിയാക്കുമ്പോൾ അവസാനം അവശേഷിക്കുന്നത് നമ്മളും നമ്മളുടെ എതിരാളികളായ ഇന്നത്തെ ഭരണകൂടവും അവരുടെ പാർട്ടികളുമാണെന്ന് ഞാൻ കരുതുകയാണ്’. - ഇതായിരുന്നു വിവാദ പരാമർശം.
സംഭവം വിവാദമായതോടെ സമാധാനപരമായി സമരം ചെയ്യാൻ കിട്ടിയ സുവർണ അവസരം എന്നാണ് ഉദ്ദേശിച്ചതെന്നും ഗാന്ധിയൻ മോഡൽ സമരമായിരുന്നു മനസിലെന്നും ശ്രീധരൻ പിള്ള വിശദീകരിച്ചിരുന്നു. തുടർന്ന് കോഴിക്കോട് കസബ പൊലീസ് കേസെടുക്കുകയായിരുന്നു. കേസ് പിന്നീട് നടക്കാവ് പൊലീസിന് കൈമാറി. കലാപ ആഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു കേസെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.