തിരുവനന്തപുരം: കിളിമാനൂരിൽ കോളേജ് പ്രിൻസിപ്പലിനെ നടുറോഡിലിട്ട് മർദ്ദിച്ച സി.പി.എം പ്രവർത്തക സമിതി അംഗത്വത്തിനെതിരെ പോലീസ് കേസെടുത്തു.
സിപിഎം കിളിമാനൂർ ഭരണസമിതി അംഗവും കുന്നുമ്മേൽ സ്വദേശിയുമായ ആർകെ ബൈജുവാണ് മർദ്ദിച്ചത്. കുന്നിക്കോട് മന്നം മെമ്മോറിയൽ ബിഎഡ് കോളേജ് പ്രിൻസിപ്പൽ കിളിമാനൂർ സ്വദേശി സുനിൽകുമാറിൻ്റെ പരാതിയിലാണ് വിവിധ വകുപ്പുകൾ ചുമത്തി കിളിമാനൂർ പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരം 6.45 ന് കോളേജിൽ നിന്നും സുനിൽകുമാർ വീട്ടിലേക്ക് വരുന്ന വഴിയിൽ എയർയാ കമ്മിറ്റി ഓഫീസിന് സമീപം വച്ച് വഴിയിൽ തടഞ്ഞു നിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മർദ്ദിക്കാൻ ശ്രമിച്ചു. കുതറി മാറി ഓടിയ സുനിൽ കുമാറിൻ്റെ പിന്നിലൂടെ എത്തിയ പ്രതി വീണ്ടും അക്രമിക്കുകയും തറയിൽ തലയിടിച്ച് വീണ് പരുക്കേൽക്കുകയുമായിരുന്നു.
സുനിൽകുമാർ ഈ സമയം അതുവഴി വന്ന ഓട്ടോയിൽ കയറി പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിക്കുകയായിരുന്നു. ഒരു മാസം മുമ്പും സമാനമായ രീതിയിൽ സ്കൂൾ പ്രഥമ അദ്ധ്യാപകനെ വഴിയിൽ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനും പോലീസ് കേസെടുത്തു.
സ്വഭാവ ദൂഷ്യത്തിന് പാർട്ടിയിൽ നിന്നും വർഷങ്ങൾക്ക് മുമ്പ് സംഘടനാ നടപടിക്ക് വിധേയനായ ആളാണ് പ്രതി. ഉന്നത രാഷ്ട്രീയ നേതാക്കന്മാരുമായുള്ള ബന്ധവും ഭരണസ്വാധീനവും ഉപയോഗിച്ച ആളുകളെ ഭീഷണിപ്പെടുത്തുന്നതായി ആരോപണമുണ്ട്.പ്രതിയുടെ ക്രിമിനൽ സ്വഭാവം കിളിമാനൂരിലെ CPM പാർട്ടിക്ക് തലവേദനയായി മാറിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.