തൃശൂർ: ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതിന് കേന്ദ്ര സർക്കാർ നേതൃത്വം നൽകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ചേലക്കരയിലെ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ തമ്മിൽ എങ്ങനെയൊക്കെ ഭിന്നിപ്പിക്കാൻ കഴിയുമെന്നാണ് കേന്ദ്ര ഭരണാധികാരികൾ ആലോചിക്കുന്നത്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വർഗീയ പ്രചരണം അഴിച്ചുവിട്ട് ജനങ്ങളെ രണ്ട് ചേരിയിലാക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങൾ ഭിന്നമാണ് ന്യൂനപക്ഷങ്ങൾ. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് ലോകത്ത് എല്ലാ രാജ്യങ്ങളും സ്വീകരിച്ച് വരുന്നത്. എന്നാൽ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.
എല്ലാകാലത്തും ബിജെപിയുടെ നിലപാടാണിത്. ഈ നിലപാട് പരിഷ്കൃത ലോകത്തിന് യോജിച്ചതല്ലെന്ന് വിവിധ രാജ്യങ്ങൾ അഭിപ്രയപ്പെടുന്നു. രാജ്യത്തെ ഒരു വിഭാഗത്തിനെതിരെ ആഭ്യന്തര മന്ത്രി തന്നെ സംസാരിച്ചു. വർഗീയവികാരം ഇളക്കിവിട്ട് ഒരു വിഭാഗത്തിനെതിരെ മറുവിഭാഗത്തെ ഇളക്കിവിടാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.