കൊച്ചി: സ്‌കൂൾ കായികമേളയ്ക്കെത്തുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ.
കായികമേള നടക്കുന്ന അഞ്ചാം തിയതി മുതൽ 11ാം തിയതി വരെ ഈ ആനുകൂല്യം ലഭ്യമാകും. ദിവസവും ആയിരം കുട്ടികൾക്ക് എന്ന കണക്കിലാണ് യാത്രയൊരുക്കുക. എറണാകുളം കലക്ടർ എൻ.എസ്.കെ ഉമേഷാണ് സൗജന്യയാത്രാ പദ്ധതി പ്രഖ്യാപിച്ചത്. 39 ഇനങ്ങളിൽ 2400 ഓളം കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കാനായി എറണാകുളത്തെത്തുന്നത്.
കലൂർ പരിപാടിയാണ് കായികമേളയുടെ ഉദ്ഘാടന വേദി. നടൻ മമ്മൂട്ടി മുഖ്യാതിഥിയാകും. എല്ലാ കായിക ഇനങ്ങളും ഒരേ ജില്ലയിൽ നടത്തുന്നത് ഇതാദ്യമാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എട്ട് സ്‌കൂളുകളും പങ്കെടുക്കും. ഇതും ചരിത്രത്തിലാദ്യമാണ്. സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.
വിജയികൾക്ക് ചരിത്രത്തിൽ ആദ്യമായി മുഖ്യമന്ത്രിയുടെ പേരിൽ ട്രോഫി നൽകും. കാസർകോട്ടുനിന്നും തിരുവനന്തപുരത്തുനിന്നും ദീപശിഖാ പ്രയാണം എറണാകുളം ജില്ലയിൽ. 50 സ്കൂളുകളിൽ താമസ സൗകര്യമുണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.