ഉണ്ണികൃഷ്ണൻ ✍️
എന്തായിരിക്കും ഡൊണാൾഡ് ട്രംപ്ന്റെ പ്രസിഡണ്ട് എന്ന നിലക്കുള്ള ആദ്യ നടപടി ?...
ഒരു പക്ഷെ ദേശീയ അടിയന്തിരാവസ്ഥയുടെ പ്രഖ്യാപനം ആകാം, കാരണം ട്രംപ് നു തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റേണ്ടതുണ്ട് . അധികാരത്തിൽ വന്ന ആദ്യ ദിനങ്ങളിൽ തന്നെ കൂട്ട നാടുകടത്തലുകൾക്ക് ഉള്ള സാധ്യത വളരെ കൂടുതൽ ആണ് . അദ്ദേഹം അതിനു അമേരിക്കൻ സൈന്യത്തെ തന്നെ അതിന് വിന്യസിക്കും . ഇത് വെറും ഒരു ഊഹമല്ല ഡൊണാൾഡ് ട്രംപ് തന്റെ 'ട്രൂത് സോഷ്യൽ" എന്ന സോഷ്യൽ മീഡിയ വഴി നിയുക്ത പ്രസിഡണ്ട് ട്രംപ് തന്നെയാണ് ഇക്കാര്യം പറഞ്ഞത് . ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാർ ആണ് ഈ കുടിയൊഴിപ്പിക്കലിന് വിധേയരാക്കാൻ പോകുന്നത്.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ ആണ് നടക്കാൻ പോകുന്നത് എന്ന് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയും ട്രംപ് അനുയായിയുമായ വിവേക് രാമസ്വാമി പറയുന്നു . തീർച്ചയായും ലക്ഷക്കണക്കിന് ആളുകളെ ഒരു ദിവസം കൊണ്ട് നാടുകടത്താൻ കഴിയില്ല , ഇതിനായി ട്രൂമ്പ് Kristi Noem , Tom Homan തുടങ്ങിയവരെ പോലുള്ള തന്റെ വിശ്വസ്തരെ ആണ് നിയോഗിച്ചിട്ടുള്ളത് . റിപോർട്ടുകൾ പറയുന്നത് നാല് രാജ്യങ്ങളിലെ ആളുകളാണ് ഡൊനാൾ ട്രംപ് ന്റെ റഡാറിൽ ഉള്ളത് . ക്യൂബ, ഹെയ്തി , Nicaragua, വെനിസുവേല തുടങ്ങിയ രാജ്യങ്ങൾ ആണവ. ഈ രാജ്യങ്ങളിൽ ഉള്ള പൗരന്മാർക്ക് വിസ ഇല്ലാതെ അമേരിക്കയിൽ പ്രവേശിക്കാം എന്നുള്ള പ്രത്യേക അനുമതി ജോ ബൈഡൻ നൽകിയിരുന്നു . അതിനായി ചില നിയമ നടപടികളിലൂടെ ഈ രാജ്യക്കാർ പോകേണ്ടതുണ്ട് , അതിൽ ഒന്ന് ഒരു അമേരിക്കൻ പൗരൻ ശുപാർശ ചെയ്താൽ ആ രാജ്യക്കാർക്ക് അമേരിക്കയിൽ വിസ ഇല്ലാതെ പ്രവേശിക്കാം എന്നതാണ് . ഈ നിയമം ഉപയോഗിച്ച് 5, 30, 000 പേരാണ് അമേരിക്കയിൽ രണ്ടു വർഷത്തേക്ക് ജോലി ചെയ്തു ജീവിക്കാൻ ഉള്ള അനുമതിയോടെ അമേരിക്കയിൽ പ്രവേശിച്ചിട്ടുള്ളത്.ട്രംപ് ഇത്തരത്തിൽ പ്രവേശിച്ചവരെ പുറത്താക്കാൻ ആഗ്രഹിക്കുന്നു . ബൈഡന്റെ ഈ പദ്ധതി നിർത്തലാക്കാൻ ഒരുങ്ങുകയാണ് ഡൊണാൾഡ് ട്രംപ്. ഇത്രയും വലിയൊരു കൂട്ടം ജനങ്ങളെ പുറത്താക്കാൻ സർക്കാരിന് കൂടുതൽ ഉദ്യോഗസ്ഥരെ പുതുതായി നിയമിക്കേണ്ടി വരും . ഇതെല്ലാം നടപ്പാക്കാനായി യു എസ് മിലിറ്ററി യെ ആണ് ട്രംപ് വിന്യസിക്കാൻ ഉദ്ദേശിക്കുന്നത് . അമേരിക്കൻ മണ്ണിൽ അവരുടെ സൈന്യത്തെ ഇറക്കി നാടുകടത്തൽ നടത്തുക എന്നത് ട്രംപിനെ സംബന്ധിച്ച് അത്ര എളുപ്പം ഉള്ള കാര്യമല്ല . അതിനായി ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ടി വരും . അതൊരു അതിരുകടന്ന തീരുമാനം ആയിരിക്കും എന്ന് മാത്രമല്ല അത്തരം തീരുമാനങ്ങൾ കോടതിയിൽ ചോദ്യം ചെയ്യപ്പാടും.
മുൻപ് ട്രംപ് അധികാരത്തിൽ വന്നപ്പോൾ കൊണ്ട് വന്ന പല കുടിയേറ്റ നിയമങ്ങളും കോടതിയിൽ തടയപ്പെട്ടു . 2021 ൽ ട്രംപ് അധികാരം ഒഴിയുമ്പോൾ ട്രംപ് 200 ഓളം ഫെഡറൽ ജഡ്‌ജി മാരെ നിയമിച്ചിരുന്നു . ഇപ്പോഴും അവർ പ്രവർത്തിക്കുന്നു . മാത്രമല്ല അമേരിക്കൻ സുപ്രീം കോടതിയിലെ ഒൻപതിൽ ആറ് ജഡ്ജ് മാറും റിപ്പബ്ലിക്കൻസ് അപ്പോയ്ന്റ് ച്യ്തതാണ് .അതുകൊണ്ട് തെന്ന ട്രംപിന്റെ എതിരാളികൾക്ക് ട്രംപ് എടുക്കുന്ന നടപടികളെ പഴയ പോലെ എതിർക്കുക എന്നത് എളുപ്പം ഉള്ള കയമല്ല .
ട്രംപ് ഈ നടപടികൾ എടുക്കുന്നു എന്നത് ആരെയും ആശ്ചര്യപ്പെടുത്തുന്നില്ല , കാരണം അദ്ദേഹം ഈ വാഗ്ദാനങ്ങൾ നിറവേറ്റും എന്ന നയത്തിന്റെ പുറത്താണ് അധികാരത്തിലേറിയത് . അധികാരം കിട്ടിയ ട്രംപ് തെന്റെ വാക്കുകൾ യാഥാർഥ്യമാക്കാൻ ഉള്ള നടപടിയിലേക്ക് കടക്കുകയാണ് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.