തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷൻ എടുക്കുന്നതുൾപ്പെടെ എല്ലാ സേവനങ്ങളും ലഭ്യമാക്കാൻ കെ.എസ്.ഇ.ബി.
ഓൺലൈൻ സേവനങ്ങൾ ഡിസംബർ ഒന്നിനു പ്രാബല്യത്തിൽ വരും. ഇതോടൊപ്പം പുതിയതായി ഉപഭോക്തൃ സേവന വിഭാഗം രൂപീകരിക്കാനും തീരുമാനിച്ചു. ഓൺലൈൻ സേവനം എത്തുന്നതോടെ ഏതെങ്കിലും ഓഫീസിൽ നേരിട്ട് അപേക്ഷ സ്വീകരിച്ചാൽ കർശന നടപടിയെന്നാണ് ബിജു പ്രഭാകറിൻ്റെ മുന്നറിയിപ്പ്.
ആദ്യം ലഭിക്കുന്ന അപേക്ഷ ആദ്യം പരിഗണിക്കണം. വിതരണ വിഭാഗം ഡയറക്റ്റർ ഇത് കൃത്യമായി നിരീക്ഷിച്ച് ഉറപ്പാക്കണം. ഇംഗ്ലീഷിലുള്ള കെഎസ്ഇബിയുടെ വെബ്‌സൈറ്റിൽ മലയാളവും പറ്റുമെങ്കിൽ തമിഴും കന്നഡ ഭാഷയും ഉൾപ്പെടുത്തണം. അപേക്ഷകൾ സ്വീകരിച്ചാൽ രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ തുകയെത്രയെന്ന് അറിയിക്കണം.
തുടർ നടപടികൾ വാട്ട്‌സ്ആപ്പിലും എസ്എംഎസ്സയും ഉപഭോക്താവിന് ലഭിക്കുന്നതാണ്. ജനങ്ങളുടെ സേവനത്തിനും പരാതിപരിഹാരത്തിനുമായി വിതരണ വിഭാഗം ഡയറക്‌ടറുടെ കീഴിൽ കസ്റ്റമർ കെയർ സെൽ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും ഓരോ കസ്റ്റമർ കെയർ സെൽ വീതം തുടങ്ങും.
ഐടി വിഭാഗത്തിൻ്റെ കീഴിലായിരുന്ന കെഎസ്ഇബിയുടെ 1912 കാൾ സെൻ്റർ ഇനി കസ്റ്റമർ കെയർ സെല്ലിൻ്റെ ഭാഗമാവും. നിലവിൽ കെഎസ്ഇബിയുടെ വൈദ്യുതി ചാർജ് അടക്കാനുള്ള സംവിധാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതുകൂടി കണക്കിലെടുത്താണ് എല്ലാ സേവനങ്ങളും ഓൺലൈനിലേക്ക് മാറ്റുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.