റോം;ശ്രീനാരായണഗുരുദേവൻ ആലുവയിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ശിവഗിരിമഠം വത്തിക്കാനിൽ നടത്തുന്ന ലോകമത പാർലമെന്റ് നവംബർ 29, 30, ഡിസംബർ 1 തീയതികളിൽ നടക്കും.
ശിവഗിരിമഠത്തിന്റെ നേതൃത്വത്തിൽ സ്വാമി സച്ചിദാനന്ദ,സ്വാമി ശുഭാംഗാനന്ദ , സാദിഖ്അലി തങ്ങൾ , വൈദികരായ കുര്യൻ തോമസ് (കോട്ടയം), കോശി കുര്യൻ (ചാത്തന്നൂർ) , ചെറുമണത്ത അച്ഛൻഎന്നിവരുൾപ്പെടെ 150 ഇന്ത്യൻ പ്രതിനിധികൾ ലോകമതപാർലമെന്റിൽ പങ്കെടുക്കും.
കർദിനാൾ ഫാ.ജോർജ്ജ് ജോസഫ് കൂവക്കാട് , സ്വാമി വീരേശ്വരാനന്ദ, എം.എൽ.എ ചാണ്ടി ഉമ്മൻ , ശിവഗിരി അഡ്വൈസറിങ് ബോർഡ് അംഗം കെ.ജി.ബാബുരാജൻ ബഹ്‌റൈൻ എന്നിവരാണ് ലോകമത പാർലമെന്റിന് നേതൃത്വം നൽകുന്നത്, 29ന് മത പ്രതിനിധികൾ പങ്കെടുക്കുന്ന സർവ്വമതസമ്മേളന സത്സംഗം നടക്കും.
30ന് മാർപ്പാപ്പയുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന സർവ്വമതസമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നു മതാചാര്യന്മാരും ദാർശനികരും പങ്കെടുക്കും. ഗുരുവിന്റെ ഏകമതദർശനം, മതസമന്വയം, മതസൗഹാർദ്ദം, മതമേതായാലും മനുഷ്യൻ നന്നായാൽ മതി തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണങ്ങളും ഗുരുദേവന്റെ മതദർശനത്തിന്റെ വെളിച്ചത്തിൽ ലോകസമാധാനത്തെക്കുറിച്ച് ചർച്ചകളും നടക്കും.
ബൈബിളിന്റെയും ക്രിസ്തുദേവന്റെയും ദർശനത്തിന്റെ വെളിച്ചത്തിൽ മതസമന്വയദർശനം അവതരിപ്പിക്കും. ഡിസംബർ ഒന്നിന് വിവിധ മതങ്ങളുടെ പ്രതിനിധികളും റോമിലെ വിവിധ സംഘടനാപ്രവർത്തകരും പങ്കെടുക്കുന്ന സ്നേഹസദസ്സ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.