വേഗത്തിലോടുന്ന ഇന്നത്തെ ലോകത്ത് ജീവിതവും ജോലിസമയവും ബാലന്‍സ് ചെയ്യേണ്ടത് പ്രധാനപ്പെട്ട കാര്യമായി വന്നിരിക്കുകയാണ്. ജോലി ചെയ്യുന്ന സമയംപോലെ തന്നെ പ്രധാനമാണ് വിശ്രമവും.
വിശ്രമവേളകളിലെ സമ്മര്‍ദ്ദം കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും ജോലിയിലെ സംതൃപ്തി വര്‍ധിപ്പിക്കാനുമൊക്കെ സാധിക്കുകയുള്ളൂ.ജോലിസമയവും വീട്ടിലെ സമയവും സന്തുലിതമായി മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഏറ്റവും മുമ്പിലുള്ള രാജ്യം ന്യൂസിലാന്‍ഡ് ആണ്. റിമോട്ടിന്റെ ഇക്കൊല്ലത്തെ ഗ്ലോബല്‍ ലൈഫ്-വര്‍ക്ക് ബാലന്‍സ് ഇന്‍ഡക്സിലാണ് വിവരമുള്ളത്.യൂറോപ്യന്‍ രാജ്യങ്ങളാണ് ജീവനക്കാര്‍ക്ക് മികച്ച തൊഴില്‍ അന്തരീക്ഷം നല്കുന്നതില് മുമ്പില്‍. ലൈഫ്-വര്‍ക്ക് ബാലന്‍സ് ഇന്‍ഡക്സില്‍ ഏറ്റവും മുമ്പിലെത്തിയ പത്തില്‍ ആറു രാജ്യങ്ങളും യൂറോപ്പില്‍ നിന്നാണ്. ഇന്ത്യ 43-ാം സ്ഥാനത്താണ്. യു.എസ്.എ. 53-ാം സ്ഥാനത്തും. ജീവനക്കാര്‍ക്ക് അവധി നല്‍കാത്തതാണ് അമേരിക്കയെ പുറകിലെത്തിച്ചത്.
ഒന്നാംസ്ഥാനത്ത് ന്യൂസിലാന്‍ഡ് 100-ല്‍ 79.35 പോയിന്റ് നേടിയാണ് ന്യൂസിലാന്‍ഡ് പട്ടികയില്‍ ഒന്നാമതെത്തിയത്. ഏറ്റവും മികച്ച തൊഴില്‍ സമയമാണ് രാജ്യത്തുള്ളത്. യൂറോപ്യന്‍ രാജ്യമായ സ്പെയ്ന്‍ ആണ് രണ്ടാമത്. 75.5 ആണ് ലൈഫ്-വര്‍ക്ക് ബാലന്‍സ് ഇന്‍ഡക്സ്. ഫ്രാന്‍സ് ആണ് പട്ടികയില്‍ മൂന്നാമതെത്തിയിരിക്കുന്നത്. 75.34 ആണ് സൂചിക. 73.71 പോയിന്റുമായി ഓസ്ട്രേലിയ നാലാമതെത്തി. അഞ്ചാംസ്ഥാനത്തുള്ള ഡെന്മാര്ക്കില് 73.67 ആണ് സൂചിക. നോര്‍വെ, നെതര്‍ലാന്‍ഡ്സ്, ബ്രിട്ടന്, കാനഡ, ബ്രസീല്‍ എന്നിവയാണ് മറ്റു സ്ഥാനക്കാര്‍.
വ്യക്തികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് തൊഴില്‍സമയവും വീട്ടിലെ സമയവും ക്രമീകരിക്കപ്പെടേണ്ടതുണ്ട്. ജോലിസമയം നീണ്ടുപോകുകയും അവധികള്‍ കിട്ടാതിരിക്കുകയും ചെയ്യുന്നതിലൂടെ തൊഴില്‍ സ്ഥാപനത്തിനു പുറത്തുള്ള ജീവിതം ആളുകള്‍ക്ക് നിഷേധിക്കപ്പെടുന്നു.
മിനിമം വേതനം, സിക്ക് ലീവ്, ജോലിസമയം, സന്തോഷം എന്നിവ കണക്കിലെടുത്താണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.