ആലപ്പുഴ:ആലപ്പുഴയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ലോറിയും ബൈക്കും ഇടിച്ചാണ് അപകടമുണ്ടായത്.
ബൈക്ക് യാത്രക്കാരനായ കക്കാഴം സ്വദേശി യാസിൻ മുഹമ്മദ് (26) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ആലപ്പുഴ വണ്ടാനം കുറവന്തോട് ജംഗ്ഷനിലാണ് അപകടമുണ്ടായത്. ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ യാസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്നുള്ള നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
ഇന്ന് വൈകിട്ട് മലപ്പുറത്ത് വാഹനാപകടത്തിൽ രണ്ട് ബൈക്ക് യാത്രികർ മരിച്ചു. വാഴക്കാട് മുണ്ടുമുഴിയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറിയിടിച്ച് രണ്ട് ബൈക്ക് യാത്രികരാണ് മരിച്ചത്.
വാഴക്കാട് അനന്തയൂർ സ്വദേശി കുറുമ്പാലിക്കോട് മുഹമ്മദ് അഷ്റഫ്, സഹോദരപുത്രൻ നിയാസ് എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ടെത്തിയ ലോറി, കാറിലും ബൈക്കിലും നിർത്തിയ ഓട്ടോറിക്ഷയിലും ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. പരിക്കേറ്റവർ ചികിത്സയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.