ദുബായ്: ദുബായിൽ ബീച്ചിൽ കളിച്ചുകൊണ്ടിരിക്കെ കൂറ്റൻ തിരമാലയിൽ പെട്ട മലയാളി വിദ്യാർത്ഥി മരിച്ചു.
ദുബായ് ഇന്ത്യൻ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ, കാസർകോട് സ്വദേശി അഹമ്മദ് അബ്ദുല്ല മഫാസാണ് (15) മരിച്ചത്. കൂടെ ഉണ്ടായിരുന്ന സഹോദരി ഫാത്തിമയും തിരമാലയിൽ അകപ്പെട്ടെങ്കിലും സമീപത്തുണ്ടായിരുന്ന അറബ് വംശജൻ രക്ഷപ്പെടുത്തി.
കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ ബീച്ചിലെത്തിയതായിരുന്നു കുട്ടികൾ, കളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി വന്ന തിരമാലയിൽ പെടുകയായിരുന്നു. മാതാവിൻ്റെ മുൻപിൽ വെച്ചാണ് കുട്ടികൾ അപകടത്തിൽ പെട്ടത്. കാണാതായ മഫാസിൻ്റെ മൃതദേഹം ശനിയാഴ്ച വൈകിട്ടാണ് ദുബായ് പൊലീസ് കണ്ടെത്തിയത്.
കാസർകോട് ചെങ്കള സ്വദേശിയും ദുബായിൽ വ്യാപാരിയുമായ മുഹമ്മദ് അഷ്‌റഫിൻ്റേയും നസീമയുടേയും മൂന്നാമത്തെ മകനാണ് മഫാസ്. രക്ഷപ്പെട്ട ഫാത്തിമ എംബിഎ വിദ്യാർത്ഥിനിയാണ്. അപകടത്തിൽ പെട്ട ഉടനെ പോലീസ് തിരച്ചിൽ നടത്തിയിരുന്നെങ്കിലും പിന്നീടുള്ള ദിവസമാണ് കണ്ടെത്തിയത്. നടപടിക്രമങ്ങൾക്ക് ശേഷം മയ്യിത്ത് ദുബായിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.