പാലാ കടനാട് പഞ്ചായത്ത് പിഴക് ഭഗത്തുനിന്നും ഇന്നലെ വൈകുന്നേരം മൂന്നു വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം '' പിന്നിൽ കുറുവാ സംഘമാണ്, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന തരത്തിൽ പ്രചരിച്ച ശബ്ദ സന്ദേശത്തിന്റെ വാസ്തവം എന്ത് എന്ന് പലർക്കും ധാരണയില്ലാതെ കേട്ടപാതി പ്രദേശത്തെയും സമീപ പ്രദേശത്തെയും നിരവധി വാട്സ്ആപ് ഗ്രൂപ്പുകളിലേക്കും ഈ ശബ്ദ സന്ദേശം പ്രചരിപ്പിച്ചു,
എന്താണ് സത്യാവസ്ഥ
'' വളരെ നാളുകളായി കടനാട് പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും സഞ്ചരിച്ച് വീടുകളിൽ നിന്ന് ആക്രി സാധനങ്ങൾ വാങ്ങിയും പെറുക്കിയും ഉപജീവനം നടത്തുന്ന തമിഴ് കുടുംബം, ഇന്നലെ വൈകുന്നേരത്തോടെ ഗുഡ്‌സ് ആട്ടോറിക്ഷയിൽ വീടുകളിൽ നിന്ന് ശേഖരിച്ച ആക്രി വസ്തുക്കൾ എടുത്തുകൊണ്ടു പോകുന്നതിനായി എത്തി..
പിഴക് പാട്ടത്തിപറമ്പ് ഭഗത്ത് നിന്നും ശേഖരിച്ച ആക്രി വസ്തുക്കൾ എടുത്തു കൊണ്ട് പോകുന്നതിനിടയിൽ, കുടിലിൽ ജെനീഷ് എന്ന വ്യക്തിയുടെ പുരയിടത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന അന്യ സംസ്ഥാന തൊഴിലാളികൾ ഓട്ടോയിൽ ഒരു കുട്ടിയുണ്ട് എന്ന് പറയുകയും..സംഭവം കേട്ട മാത്രയിൽ മദ്യ ലഹരിയിലായിരുന്നു വെക്തി, രണ്ട് തമിഴ് സ്ത്രീകളും ഒരു തമിഴ് യുവാവും മൂന്നോ നാലോ വയസുമാത്രം പ്രായമുള്ള ഒരു കുട്ടിയും ഉൾപ്പെടുന്ന കുടുംബത്തെ തടഞ്ഞു നിർത്തി സംഭവത്തിൽ വ്യക്തത വരുന്നതിനു മുൻപ് ക്രൂരമായി മർദിക്കുകയാണ് ഉണ്ടായത് ''
'' മലയാളിയോ അന്യ സംസ്ഥാനക്കാരോ ആരുമാകട്ടെ' ഒരു കുട്ടിയുടെ മുൻപിലിട്ട് അവരുടെ മാതാപിതാക്കളെ തല്ലിചതയ്ക്കുന്നത് മാന്യതയോ മനുഷ്യനായി പിറന്നവർക്ക് സാധിക്കുന്നതോ അല്ല ''
മദ്യ ലഹരിയിലോ അല്ലാതെയോ അങ്ങനെ ചെയ്യുന്നവരുടെ മനസ് കൊടും ക്രിമിനലുകൾക്ക് തുല്ല്യമാണ്, നമ്മുടെ സമൂഹത്തിൽ ഏതെങ്കിലും തരത്തിൽ കുറ്റം കൃത്യം നടന്നാലോ അല്ലങ്കിൽ അതിനുള്ള ശ്രമം നടന്നാലോ അത് തടയുന്നതിനും നിയമ നടപടി സ്വീകരിക്കുന്നതിനും പോലീസ് നിയമ സംവിധാനങ്ങൾ ഉണ്ടെന്നിരിക്കെ വെറും സംശയത്തിന്റെ പേരിൽ ഒരു കൊച്ചു കുട്ടിയുടെ മുൻപിലിട്ട് അവരുടെ മാതാപിതാക്കളെ തല്ലിയ വ്യക്തിക്കെതിരെയാണ് നിയമ നടപടി സ്വീകരിക്കേണ്ടത്..!
സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു വരുന്നതിനു മുൻപ്, രാമപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവം പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കുന്നതിന് മുൻപ് കുറവാ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു' ജനങ്ങൾ ജാഗ്രത പാലിക്കണം എന്ന് ശബ്ദ സന്ദേശം അയച്ച വാർഡ് മെമ്പർ റീത്ത ജോർജ് കാട്ടിയത് നിരുത്തരവാദപരമായ പ്രവർത്തിയാണ്,'..
നിരവധി കൊച്ചു കുട്ടികളും പ്രവാസി കുടുംബങ്ങളും ഉള്ള പാലാ ഭാഗത്ത് ഇത്തരത്തിൽ പ്രചരിച്ച ശബ്ദ സന്ദേശം ചെറുതല്ല ജനങ്ങളിൽ ആശങ്ക നിറച്ചത്..പോലീസ് ഉദ്യോഗസ്ഥരോടോ അല്ലങ്കിൽ കൃത്യമായി വിവരങ്ങൾ അറിയാതെയോ സന്ദേശം വിവിധ വാട്സ്ആപ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചവർ ഒരു നാടിനെ ഒന്നാകെ ആശങ്കയുടെ നിഴലിലാക്കി,..
ആലപ്പുഴ ജില്ലയിലും കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിലും എറണാകുളം കുറുവ സംഘം എത്തിയിട്ടുണ്ട് എന്ന് പോലീസ് അധികാരികളുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കാണുന്നവരെ മുഴുവൻ കള്ളന്മാർ ആക്കി മാറ്റുന്ന മലയാളികളുടെ ദുഷിച്ച മനസാണ് ഇതോടെ പുറത്തു വരുന്നത്,
കുറുവ സംഘത്തിന്റെ ഭീഷണിയിൽ ജാഗ്രത വേണം..നാടിനോടും വാർഡിനോടും പ്രതിബദ്ധതയുള്ള ജനപ്രതിനിധികളും നേതാക്കളും പച്ചകള്ളം ശബ്ദ സന്ദേശത്തിലൂടെ പ്രചരിപ്പിച്ച് ജനങ്ങളെ ആശങ്കപ്പെടുത്തുകയല്ല ചെയ്യേണ്ടത്, പകരം രാത്രി കാല പരിശോധനകൾക്കായി ജനകീയ കൂട്ടായ്മകൾക്ക് രൂപം കൊടുക്കുകയാണ് വേണ്ടതെന്ന് ഓർമ്മപ്പെടുത്തുന്നു..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.