ലക്ഷദ്വീപ്: എൻഎസ്‌യുഐ സൗത്ത് സോൺ സെക്രട്ടറിയായി പാർട്ടിയുടെ മുൻനിരയിൽ പ്രവർത്തിച്ചു വന്നിരുന്ന സബാഹ് അറക്കൽ പാർട്ടിയിൽ നിന്നും എൻസിപി(എസ്) ലേക്ക് കൂറു മാറിയതായി റിപ്പോർട്ടുകൾ.
ഇപ്പോൾ ഇദ്ധേഹത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ചർച്ചയായിക്കൊണ്ടിരിക്കുന്ന ലക്ഷദ്വീപ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിവരങ്ങൾ പങ്കുവെക്കുന്നു.
Fb Post ൻ്റെ പൂർണ്ണ രൂപം.
കിൽത്താൻ ദ്വീപിലെ അറിയപ്പെട്ട ഒരു കുടുംബത്തിൽ നിന്നുതന്നെ ചെറുപ്പം മുതൽ എന്ന രാഷ്ട്രീയ പ്രസ്ഥാനം പ്രവർത്തിച്ചു വരികയായിരുന്നു. പാർട്ടിക്ക് വേണ്ടി നിരവധി സമരങ്ങളും മറ്റ് പ്രവർത്തനങ്ങളും മുൻ നിരയിൽ നിന്ന് നടത്തിയ ഒരു വ്യക്തി കൂടിയാണ് ഞാൻ. 50 വർഷത്തിലേറെയായി മുഴുവനായി എന്ന പ്രസ്ഥാനമാണ് ലക്ഷദ്വീപ് ഭരണം നടത്തിയത്. എന്നാൽ ലക്ഷദ്വീപിൽ ഇത്രയും അടിസ്ഥാന സൗകര്യങ്ങൾ ഒന്നും സ്ഥാപിക്കാൻ കഴിയാത്തത് ഒരു ഭരണ പരാജയമായി നിലകൊള്ളുകയാണ്.
ആരോഗ്യ മേഖലയിലായാലും യാത്രാ മേഖലയിലും വിദ്യാഭ്യാസ മേഖലയിലായാലും എന്നും സർവ്വ മേഖലകളിലും ലക്ഷദ്വീപിൽ ഒരു മാറ്റം വരുന്നത് 2004 ൽ ശ്രീ പൂക്കുഞ്ഞിക്കോയ പാർലമെൻ്റിലേക്ക് കടന്നു ചെന്നതിനുശേഷമാണ്. ലക്ഷദ്വീപിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ലക്ഷദ്വീപ് ലോകരാജ്യങ്ങൾക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടത്. അതിനു കാരണം പ്രഫുൽ പട്ടേൽ എന്ന അഡ്മിനിസ്ട്രേറ്റർ ആണെന്ന് അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ലക്ഷദ്വീപിലെ സാധാരണ ജനങ്ങളുടെ മേലാൽ തിട്ടൂരങ്ങൾ ഇറക്കി കൊണ്ടിരിക്കുന്ന ഒരു ഭരണാധികരി കൂടിയാണ് ഇന്നത്തെ അഡ്മിനിസ്ട്രേറ്റർ.
നമ്മുടെ മുൻ എംപി ശ്രീ.പി.പി മുഹമ്മദ് ഫൈസൽ ഇദ്ദേഹത്തെ പൊതുമധ്യത്തിൽ വച്ചുകൊണ്ട് പരസ്യമായി വെല്ലുവിളിക്കുകയും അവഹേളിക്കുകയും ചെയ്തത് ലോകമെങ്ങും ഉറ്റുനോക്കിയ ഒരു വിഷയമായിരുന്നു. ലക്ഷദ്വീപ് പിടിച്ചെടുക്കാൻ കച്ചകെട്ടിയിറങ്ങിയ ഏകാധിപതിയായ ഭരണാധികാരിക്ക് മുമ്പിൽ തനിക്ക് ചെയ്ത ജനങ്ങളെയും സ്വത്തിനെയും സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി ഇദ്ദേഹം പോരാട്ടം തുടർന്നുകൊണ്ടിരുന്നു. എന്നാൽ മറുവശത്ത് തിരഞ്ഞെടുപ്പിൽ അദ്ദേഹം തോൽക്കുകയും ഹംദുള്ളാ സൈദ് ജയിക്കുകയും ചെയ്തു. ജനദ്രോഹ നടപടിയുമായി മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്ന അഡ്മിനിസ്ട്രേറ്ററിനോടുള്ള പുതിയ എംപിയുടെ നിലപാട് ഒരു കോണ്ടുകാരൻ എന്ന നിലയിൽ വളരെ പ്രതീക്ഷയിലായിരുന്നു.
ഡൽഹിയിൽ ശ്രീ രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയിൽ വളരെ വ്യക്തമായി പ്രഫുൽ പട്ടേൽ എന്ന അഡ്മിനിസ്ട്രേറ്റർ ആണ് ഞങ്ങളുടെ ജീവിതത്തിൽ അസ്വസ്ഥത സൃഷ്ടിക്കുന്നത് തുറന്നുപറയുകയും ഈ വിഷയം പാർലമെൻ്റിൽ അവതരിപ്പിക്കാൻ രാഹുൽ ഗാന്ധി ആവശ്യപ്പെടുകയും ചെയ്തു. ഒരുപാട് പ്രതീക്ഷയോടെയാണ് പട്ടേലിനെതിരെയുള്ള എംപിയുടെ അത്‌ജ്ജ്വലമായ പാർലമെൻ്റ് പ്രഭാഷണം കേൾക്കാൻ കാത്തിരുന്നത് പക്ഷേ പ്രതീക്ഷകൾ എല്ലാം അസ്ഥാനത്താക്കിക്കൊണ്ട് പട്ടേലിൻ്റെ പേര് പോലും ഉച്ചരിക്കാതെ വളരെ ലളിതമായ രീതിയിൽ പ്രഭാഷണം അവസാനിച്ചു. ഡൽഹിയിൽ നിന്ന് ലക്ഷദ്വീപിൻ്റെ തലസ്ഥാനനഗരിയായ കവരത്തിയിൽ എത്തിയ ലക്ഷദ്വീപ് എംപി ആദ്യം ചെന്നത് പട്ടേലിൻ്റെ അരികിലേക്ക് ആയിരുന്നു.
നവമാധ്യമങ്ങളിലൂടെ പിന്നീട് കണ്ട രംഗം എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ദീപുകാരൻ്റെ എക്കാലവും ശത്രു എന്ന് മുദ്രകുത്തപ്പെട്ട പട്ടേൽ എന്ന അഡ്മിനിസ്ട്രേറ്ററിനെ ഹംദുള്ളാ സൈദ് പോന്നാട ചാർത്തപ്പെട്ടു. ഡൽഹിയിൽ രാഹുൽ ഗാന്ധിയെ കാണാൻ പ്രാദേശിക നേതാക്കളുമായി ചെന്നയാൾ കവരത്തിയിലെ സെക്രട്ടറിയേറ്റിലേക്ക് പ്രാദേശിക നേതാക്കൾ കൂട്ടത്തോടെ ചെന്ന പട്ടേലിനെ പൊന്നാട അണിയിച്ച് നടത്തിയ ചർച്ചയിൽ ദുരൂഹതയുണ്ടെന്ന കാര്യം അന്ന് തന്നെ മനസ്സിൽ കുറിക്കപ്പെട്ടതാണ്.
ഇത്സ് പാർട്ടിക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയം കൂടിയായിരുന്നു. സ്വന്തം നിലനിൽപ്പിനു വേണ്ടി ലക്ഷദ്വീപുകാരൻ്റെ ശത്രുവായ പട്ടേലിനെ പൊന്നാടയിച്ച് ഒരു സമൂഹത്തെ ഒറ്റപ്പെടുത്തി ഒരു ജനപ്രതിനിധിക്ക് വേണ്ടി പ്രവർത്തിക്കുമ്പോഴും നല്ലത് പതിനായിരങ്ങളുടെ മുന്നിൽ വച്ച് തൻ്റെ ജനങ്ങൾക്ക് വേണ്ടി പട്ടേലിൻ്റെ മുഖം വലിച്ചുകീറപ്പെട്ട ധീരനായ നേതാവ് ഫൈസൽ മൂത്തോന് പിന്നിൽ അണിനിരക്കുന്നത് തന്നെയാണ് അഭിമാനം. മണ്ണ് പിടിച്ചെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായി ഡോക്ടർ ബംബൻ്റെ പ്രസ്ഥാനം നടത്തുന്ന ഈ ആശയത്തോട് ചേർന്ന് നിൽക്കാൻ തന്നെയാണ് എൻ്റെ തീരുമാനം.സബാഹ് അറക്കൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.