കൊല്ലം: കൊല്ലം കരുനാഗപ്പള്ളി പള്ളിക്കലാറിൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു.
കല്ലേലിഭാഗം സ്വദേശികളായ ശ്രീരാഗ്(24), അജിത്(23) മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മീൻ പിടിക്കാൻ എത്തിയതാണ് നാല് യുവാക്കൾ. ഇതിനിടെയാണ് ഒഴുക്കിൽപ്പെട്ട് വള്ളം മറിഞ്ഞത്. 2 പേർ നീന്തി രക്ഷപ്പെട്ടു.
കരുനാഗപ്പള്ളിയിൽ നിന്ന് അഗ്നിശമന സേനയുടെ സ്‌കൂബ ടീം എത്തിയതാണ് 2 പേരെ കണ്ടെത്തിയത്. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർച്ചയായി പെയ്ത മഴയിൽ ആറ്റിൽ ഒഴുക്ക് കൂടുതലായിരുന്നു. രക്ഷാപ്രവർത്തനത്തിനും മഴ വെല്ലുവിളിയായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.