തിരുവനന്തപുരം: നിയമസഭാ ചീഫ് മാർഷൽ ഇൻ ചാർജ് മൊയ്തീൻ ഹുസൈനെതിരെ പരാതി.
നിയമസഭയിലെ വനിതാ വാച്ച് ആൻഡ് വാർഡിനോട് മോശമായി പെരുമാറിയെന്നാണ് പരാതി. വനിതാ വാച്ച് ആൻഡ് വാർഡ് അഞ്ജലി ജിയ്ക്ക് മൊയ്തീനിൽ നിന്ന് കടുത്ത മാനസിക പീഡനം നേരിടേണ്ടി വന്നതായി ചൂണ്ടിക്കാട്ടി ഇവരുടെ ഭർത്താവാണ് നിയമസഭാ സെക്രട്ടറിക്ക് പരാതി നൽകിയത്. കുഞ്ഞിന് സുഖമില്ലാത്തതിനാൽ ഒരാഴ്ച ലീവ് കഴിഞ്ഞുവന്ന അഞ്ജലിയോട് അപമര്യാദയായി പെരുമാറി.
മൊയ്തീൻ ഹുസൈൻ്റെ പെരുമാറ്റം മൂലം മാനസിക ആഘാതം താങ്ങാനാകാതെ അഞ്ജലിയ്ക്ക് ഫിറ്റ്‌സ് ഉണ്ടായതായി ഭർത്താവിൻ്റെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ അഞ്ജലി മെഡിക്കൽ കോളേജിൽ ചികിത്സ കഴിഞ്ഞുവരികയാണ്. ചീഫ് മാർഷൽ ഇൻ ചാർജ് മൊയ്തീൻ ഹുസൈനെതിരെ സമാന പരാതികൾ ഉയർന്നിട്ടുണ്ട്.
ഇന്നലെയാണ് പരാതിയ്ക്ക് ആസ്പദമായ സംഭവം നടന്നത്. കുഞ്ഞിന് മുണ്ടുനീരായിരുന്നതിനാൽ ഏഴാം തിയതി മുതൽ അഞ്ജലി അവധിയെടുത്തിരുന്നു. 15-ാം തിയതിയാണ് അഞ്ജലി വീണ്ടും ജോലിക്കെത്തി. എന്നാൽ ചീഫ് മാർഷൽ ഇൻ ചാർജിംഗ് കണ്ടതിന് ശേഷം മാത്രം ജോലി ചെയ്താൽ മതിയെന്ന് നിർദ്ദേശം ലഭിച്ചു.
ഇദ്ദേഹത്തെ കാണാനെത്തിയപ്പോൾ അദ്ദേഹം വളരെ മോശമായി പെരുമാറിയെന്നാണ് അഞ്ജലി പറയുന്നത്. നീയെന്ന് വിളിച്ച് മോശമായി സംസാരിച്ചുവെന്ന് പരാതിയുണ്ട്. കരഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങിയ അഞ്ജലി ഫിറ്റ്‌സ് വന്ന് വീഴുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.