തിരുവനന്തപുരം;ഷാജിയുടെ ഭാര്യ മേരികുട്ടിയെ ആണ് വീട്ടിനുള്ളിൽ ഇന്ന് രാവിലെ 9 മണി മുതൽ പൂട്ടിയിട്ടത്, ഷാജിയുടെ സഹോദരിയുടെ ഭർത്താവ് അമ്പൂരി മായം സ്വദേശിയായ ബിനു ആണ് മേരിക്കുട്ടിയെ വീട്ടിനുള്ളിൽ പൂട്ടിയിട്ടത്.
'15 വർഷം മുൻമ്പ് ഷാജിയുടെ പിതാവ് ഈ വസ്തുവിന്മേൽ ലോൺ എടുക്കുകയും ബാങ്ക് ജപ്തി ചെയ്യാൻ നടപടി സ്വീകരിച്ചപ്പോൾ ബിനു ബാങ്കിന് പൈസ അടച്ച് വസ്തു വിലയ്ക്ക് വാങ്ങുകയായിരുന്നു.ഷാജിയുടെ അമ്മ ഷാജിയുടെ പേർക്ക് എഴുതികൊടുത്ത സ്ഥലത്ത് ഒരു ഷെഡ് വെച്ച് കെട്ടിയാണ് ഇവർ താമസം താമസസ്ഥലത്തേക്ക് പോകാൻ വഴി കൊടുക്കാത്തതും ഇവർ തമ്മിലുള്ള തർക്കത്തിന് കാരണമാണ്.എന്നാൽ വിനുവിൻറെ അമ്മാവൻ ആയ ഷാജിയുടെ അച്ഛനെയും അമ്മയെയും പരിചരിച്ചത് മേരിക്കുട്ടിയാണ് നാട്ടുകാർ പറയുന്നു ബാങ്ക് ജപ്തി ചെയ്തപ്പോൾ നിസ്സാര തുകയ്ക്ക് വാങ്ങിയ സ്ഥലം നല്ലൊരു എമൗണ്ടിന് ഷാജി വിൽക്കുമ്പോൾ അതിൽ നിന്ന് എന്തെങ്കിലും മേരിക്കുട്ടിക്കും കുടുംബത്തിനും കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ബിനു അത് കൊടുക്കാൻ തയ്യാറല്ലാത്തതും തർക്കത്തിനിടയാക്കി അതിനെ തുടർന്ന് വീട്ടിൽനിന്ന് ഇറങ്ങണമെന്ന് മേരിക്കുട്ടിയോടും കുടുംബത്തോടും ബിനു പറഞ്ഞിട്ടും ഇറങ്ങാത്തതിനെ തുടർന്നാണ് ഇന്ന് പൂട്ടിയിട്ടത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.