ദുബായ്: ദുബായിലെ പ്രമുഖ കലാ- സാഹിത്യ- സാംസ്കാരിക സംഘടനയായ മെഹ്ഫിൽ ഇൻറർനാഷണൽ ദുബായുടെ പ്രഥമ ചെറുകഥ സമാഹാരം 'സൈകതപ്പൂക്കൾ' ഷാർജ ഇൻറർനാഷണൽ പുസ്തകമേളയിൽ പ്രകാശനം ചെയ്യുന്നു.
നവംബർ 13 ബുധനാഴ്ച രാത്രി 9.30ന് ഹാൾനമ്പർ 7 റേറ്റേഴ്‌സ് ഫോറത്തിലാണ് പ്രകാശന ചടങ്ങ്. മെഹ്ഫിൽ ഇൻ, ദുബായ് നടത്തിയ ചെറുകഥ മത്സരത്തിൽ നിന്നും തിരഞ്ഞെടുത്ത 17 ചെറുകഥകളാണ് സൈകതപ്പൂക്കൾ സമാഹാരത്തിലുള്ളത്. പ്രകാശന ചടങ്ങിൽ കെ പി കെ വേങ്ങര, ലക്ഷ്മിസേതു, വെള്ളിയോടൻ, സാദിഖ് കാവിൽ, ജാസ്മിൻ സമീർ, പോൾസൺ പാവറട്ടി എന്നിവർ പങ്കെടുക്കും.
ഷാനവാസ് കണ്ണഞ്ചേരിയാണ് സൈകതപ്പൂക്കളുടെ എഡിറ്റർ. സുഹറാബി പാറയ്ക്കൽ, ജാസ്മിൻ അമ്പലത്തിലകത്ത്, സർഗ റോയ്, വൈ എ സാജിദ, ആരതി നായർ, ഹുസ്ന റാഫി, പ്രവീൺ പാലക്കിൽ, മനോജ് കൊടിയത്ത്, പുന്നയൂർക്കുളം സൈനുദ്ദീൻ, ജേക്കബ് തോമസ്, റസീന തുടങ്ങിയവർ കെ പി, അനൂപ് കുമ്പനാട്, ബീന പരം, ബബിത ഷാജി, റസീന എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.