കോഴിക്കോട് : മണ്ണാർക്കാട് ഫസ്റ്റ് ഗ്രേഡ് സർവേയർ പി.എസ്.ഐ രാമദാസിനെതിരായ അച്ചടക്ക നടപടിക്ക് ഔപചാരിക അന്വേഷണം നടത്താൻ പാലക്കാട് പഞ്ചായത്ത് കലക്ടറെ നിയോഗിച്ച് റവന്യൂ വകുപ്പിൻ്റെ ഉത്തരവ്.
പി.സി. രാമദാസിൻറെ വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയതിനെ തുടർന്ന് ഔപചാരിക അന്വേഷണം നടത്തുന്നതിന് പാലക്കാട് പഞ്ചായത്ത് കലക്ടർ(ആർ.ആർ) സച്ചിൻ കൃഷ്ണനെ അന്വേഷണ അധികാരിയായി നിയമിച്ചത്. പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽ പാലക്കയം വില്ലേജിൻറെ പരിധിയിൽ തെങ്കര പഞ്ചായത്ത് ആനമൂളി സ്വദേശി ഹുസൈനാണ് സർവേയർക്കെതിരെ പരാതി നൽകിയത്. പരാതിക്കാരൻ്റെ മകൻ റിസ്വാൻ്റെ പേരിലുള്ള 12.75 സെൻറ് ഭൂമി തരം മാറ്റുന്നതിന് പാലക്കയം വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു.
ഈ സ്ഥലം ഐഡൻ്റിഫൈ ചെയ്ത് ലൊക്കേഷൻ സ്കെച്ച് നൽകുന്നതിനായി മണ്ണാർക്കാട് താലൂക്ക് സർവെയറിലേക്ക് അപേക്ഷ അയച്ചു. തുടർന്ന് മണ്ണാർക്കാട് താലൂക്ക് ഓഫീസിൽ നിന്നും താലൂക്ക് സർവേയായ പി.സി.രാമദാസ് പരാതിക്കാരനെ വിളിച്ചു. സ്ഥലവും പരിസരവും പരിശോധിച്ചശേഷം സർട്ടിഫിക്കറ്റ് തരാമെന്ന് പറഞ്ഞ് പരാതിക്കാരൻ്റെ കൈവശമുണ്ടായിരുന്ന 2,500 രൂപ ചോദിച്ചു വാങ്ങി. അതിനു ശേഷം പരാതിക്കാരൻ്റെ ഫോണിലേക്ക് വിളിച്ച് 75,000 രൂപ ആവശ്യപ്പെട്ടു.
കൂടുതലല്ലേ എന്ന് പരാതിക്കാരൻ പറഞ്ഞപ്പോൾ 60,000 രൂപ വേണമെന്ന് ആവശ്യപ്പെട്ടു. പി.സി.രാമദാസ് നിർദ്ദേശിച്ച പ്രകാരം 2024 മെയ് 20 ന് പരാതിക്കാരൻ മണ്ണാർക്കാട്ട് താലൂക്ക് സർവെ ഓഫീസിൽ നേരിട്ട് ചെന്ന് സംസാരിച്ചു. ഒടുവിൽ കൈക്കൂലി 40,000 രൂപയായി കുറച്ചു. പിന്നീട് സർവേയർ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്തു. 2024 ഉച്ചയ്ക്ക് രണ്ടിന് പരാതിക്കാരനെ ഫോണിൽ വിളിച്ച് കഴിഞ്ഞ ദിവസം 40,000 രൂപയുമായി മണ്ണാർക്കാട് നൊട്ടമല എന്ന സ്ഥലത്ത് വരാൻ ആവശ്യപ്പെട്ടു. കൈക്കൂലി നൽകുവാൻ പരാതിക്കാരൻ തയ്യാറാകാത്തതിനാൽ വിജിലൻസിൽ പരാതി നൽകി.
വിജിലൻസ് ട്രാപ്പിൽ നിന്ന് മൂന്നിന് നടത്തിയ പരാതിക്കാരിൽ നിന്ന് ഹസ്റ്റ് ഗ്രേഡ് സർവേയിൽ വെച്ച് പി.സി.രാമദാസ് ചിറക്കൽപ്പടി എന്ന സ്ഥലത്ത് വെച്ച് 40,000 രൂപ കൈക്കൂലിയായി. ഈ കൈക്കൂലി പണം സർവേയറുടെ കൈവശം വിജിലൻസ് കണ്ടെടുക്കുകയും ചെയ്തു. അടിയന്തരമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്ത് വകുപ്പുതല നടപടി സ്വീകരിക്കാൻ വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് ചെയ്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.