സൗദി: സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളിൽ ലൈസൻസില്ലാതെ യാത്രക്കാരെ കയറ്റിയ 826 ടാക്സികൾ പിടിച്ചെടുക്കാൻ അതോറിറ്റി ഫോർ ട്രാൻസ്‌പോർട്ട് ആവശ്യപ്പെട്ടു.
രാജ്യത്താകമാനമുള്ള എയർപോർട്ടുകളിൽ ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്താനായി പരിശോധന തുടരുകയാണെന്ന് അതോറിറ്റി വ്യക്തമാക്കി. ആവശ്യമായ എയർപോർട്ടിൽ നിന്നും യാത്രക്കാരെ കയറ്റുന്ന വാഹനങ്ങൾക്ക് 5,000 റിയാൽ പിഴ ഈടാക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യുമെന്ന് അതോറിറ്റി അറിയിച്ചു.
യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, കൂടാതെ വിമാനത്താവളങ്ങളിൽ ലഭ്യമായ ഗതാഗത സംവിധാനങ്ങൾ യാത്രക്കാർ ഉപയോഗിക്കുന്നത് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. 3,600-ലധികം ടാക്സികൾ, 54 റെൻ്റ് എ കാറുകൾ എന്നിവയിലൂടെ എല്ലാ സമയത്തും രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും യാത്രക്കാർക്കായി സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
ഇതിന് പുറമെ ഓൺലൈൻ ടാക്സികളും മറ്റ് പൊതു ഗതാഗത സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് ഗുണഭോക്താക്കളോട് അതോറിറ്റി ആഹ്വാനം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.