യുകെ;കെന്റിലെ മെയ്ഡ്സ്റ്റോണില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞ പോള്‍ ചാക്കു അറക്കയുടെ സംസ്കാരം ഇന്ന് മാഞ്ചസ്റ്ററിലെ ഓള്‍ഡാമില്‍ നടക്കും. രാവിലെ 10:30 മുതല്‍ സെന്റ് ഹെര്ബെട്ട്സ് ദേവാലയത്തില്‍ മുതല്‍ ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷയില്‍ മാഞ്ചസ്റ്റര്‍ ഹോളി ഫാമിലി മിഷന് ഡയറക്ടര്‍ ഫാ. വിന്‍സെന്റ് ചിറ്റിലപ്പള്ളി, മാഞ്ചസ്റ്റര്‍ സെന്റ് തോമസ് മിഷന് ഡയറക്ടര്‍ ഫാ.ജോസ് കുന്നുംപുറം എന്നിവര്‍ കാര്‍മ്മികരാകും.
പത്തുമണിയോടെ ദേവാലയ കവാടത്തില്‍ എത്തിക്കുന്ന മൃതദേഹം വൈദികര്‍ പ്രാര്‍ത്ഥനയോടെ സ്വീകരിച്ചു ദേവാലയത്തിലേക്ക് ആനയിക്കുന്നതോടെ വിടവാങ്ങല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. ദിവ്യബലിയെയും പൊതുദര്‍ശനത്തിനും ശേഷം നടക്കുന്ന പ്രാര്‍ത്ഥനകളെ തുടര്‍ന്ന് പള്ളിയുടെ സമീപമുള്ള സെമിത്തേരിയില്‍ ആണ് സംസ്കാര ശുശ്രൂഷകള്‍ നടക്കുക.കഴിഞ്ഞ രണ്ടുവര്‍ഷമായി കെന്റിലെ മെയ്ഡ്സ്റ്റോണില്‍ താമസിച്ചുവരികയായിരുന്നു പോളും കുടുംബവും.
മറ്റു ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലാതിരുന്ന പോളിന്റെ ജീവന് കവര്‍ന്നത് പെട്ടെന്നെത്തിയ ഹൃദയാഘാതമായിരുന്നു. മൂക്കന്നൂര്‍ അറയ്ക്ക പരേതരായ ചാകൂ ഏലിയാ ദമ്പതികളുടെ മകനായ പോള്‍ സൗദി അറേബ്യ, കുവൈറ്റ് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസ ജീവിതത്തിനു ശേഷം 2022ലാണ് കുടുംബസമേതം യുകെയിലെത്തുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മെയ്ഡ്സ്റ്റോണിലെ മലയാളി സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച പോളിന് വലിയൊരു സൗഹൃദബന്ധവും ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം എയില്‍സ്ഫോര്‍ഡ് പ്രിയോറിയിലെ സെന്റ് ജോസഫ് ചാപ്പലില്‍ നടന്ന പൊതുദര്ശനത്തില് ഒട്ടേറെയാളുകള്‍ പങ്കെടുക്കാനെത്തി. തിരുക്കര്‍മ്മങ്ങളില്‍ ഫാ.ഷിനോജ് കളരിക്കല്‍ മുഖ്യ കാര്‍മ്മികനായി. മെയ്ഡ് സ്റ്റോണ്‍ മലയാളി കമ്മ്യൂണിറ്റിയിലും എയില്‍സ്ഫോര്‍ഡ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയിലും സ്വന്തം ജന്മദേശമായ മൂക്കന്നൂര്‍ സംഗമത്തിന്റെയും അവിഭാജ്യ ഘടകമായിരുന്നു പോള്‍. കാഞ്ഞിരപ്പളളി, താരകനാട്ടുകുന്ന് പള്ളി ഇടവകയിലുള്ള മേനോലിക്കല്‍ കുടുംബാഗമായ സിനി ജോസഫാണ് ഭാര്യ. ജോര്‍ജി, ജൊവാന്, ജോസ്ലിന് എന്നിവര്‍ മക്കളാണ്.സഹോദരങ്ങള്‍: ആനീസ്, ജേക്കബ്, വര്‍ഗീസ്, ജോസഫ് (കെറ്ററിംഗ്)
ഓള്‍ഡാം മലയാളി അസോസിയേഷന് പ്രസിഡന്റും പൊതുപ്രവര്‍ത്തകനുമായ ബെന്നി ജോസഫിന്റെയും തോമസ് ജോസഫിന്റെയും സഹോദരി ഭര്‍ത്താവാണ് പോള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.