കോട്ടയം: കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയത്തിൻ്റെ കീഴിലുള്ള SLAC, NCDAP, NAPDDR, NISD, NMBA യുടെ ആഭിമുഖ്യത്തിൽ കോട്ടയം സ്റ്റേഷനുകളിൽ ജനമൈത്രി ബീറ്റ് ഓഫീസർമാരായി ജോലിചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കായി കോട്ടയം പോലീസ് ക്ലബിൽ ലഹരി ബോധവൽക്കരണ ക്ലാസ് നടത്തി.
ക്ലാസിൻ്റെ ഉദ്ഘാടനം കോട്ടയം ജില്ല അഡീഷണൽ പോലീസ് സൂപ്രണ്ട് വിനോദ് പിള്ള നിർവഹിച്ചു. SLCA കേരളയുടെ മാസ്റ്റർ ട്രെയിനർമാരായ മാത്യു. ടി. എം, ഡോ. ജോസഫ് ആൻ്റണി എന്നിവർ ക്ലാസുകൾ നയിച്ചു. SLCA കേരളയുടെ ട്രെയിനിങ് സ്റ്റാഫായ അമ മാത്യു, ബിജിൻ ജോസഫ്, SPC ADNO ജയകുമാർ.ഡി എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.