അയർലണ്ട് ;ഓസ്ട്രലിയൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരിയാകാൻ കഴിഞ്ഞതിലുള്ള അഭിമാനത്തിലാണ് ആലപ്പുഴക്കാരി എൻ പി.സുജമോൾ,
നേരത്തെ ഇന്ത്യൻ സൈന്യത്തിൽ മേജറായി സേവനം അനുഷ്ടിച്ച സുജമോൾ വിരമിച്ച ശേഷം അയർലണ്ടിൽ നേഴ്സ് ആയി ജോലി നോക്കി വരികയായിരുന്നു.തുടർന്നാണ് ഓസ്‌ട്രേലിയൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കാനുള്ള അവസരം സുജ മോളെ തേടിയെത്തിയത്.കഴിഞ്ഞ ജൂലൈ മുതൽ ഓസ്‌ട്രേലിയൻ സൈന്യത്തിൽ ക്യാപ്റ്റനാണ് സുജമോൾ,ഓവർസീസ് ലാറ്ററൽ എൻട്രി സ്കീമിലൂടെയാണ് ഈ പുതിയ നിയോഗം,മറ്റു രാജ്യങ്ങളിൽ നിന്നുള്ള പരിചയസമ്പന്നരായ സൈനികരെ അവരുടെ റാങ്ക് നിലനിർത്തിക്കൊണ്ടുതന്നെ ഓസ്‌ട്രേലിയൻ സൈന്യത്തിൽ ചേരാൻ പ്രാപതമാക്കുന്നതാണ് ഈ സ്‌കീം,ആലപ്പുഴ മുഹമ്മയിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി തുടർന്ന് കാസർഗോഡ് മാലിക് ദിനാർ കോളേജ് ഓഫ് നഴ്സിങ്ങിൽ നിന്ന് ബിരുദവും നേടി,തുടർന്ന് ലഫ്റ്റനന്റ് പദവിയിൽ ഇന്ത്യൻ ആർമിയിൽ പ്രവേശിച്ചു,ഇന്ത്യൻ മിലിട്ടറി നഴ്സിംഗ് സർവ്വീസിലെ മൈക്രോലൈറ്റ് ഫ്ളയിങ് പൈലറ്റായ ഏക അംഗവുമായിരുന്നു സുജമോൾ.
മുഹമ്മ ആര്യങ്കര പുരുഷോത്തമൻറെയും സുമംഗലയുടെയും മകളാണ് 38 കാരിയായ സുജമോൾ,ഭർത്താവ് ആര്യങ്കര തകിടിയിൽ അരുൺ,മകൻ ആര്യൻ,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.