ലെസ്റ്റര്‍: ആര്‍സിഎന്‍ ഈസ്റ്റ് മിഡ്ലാന്‍ഡ്സ് ബോര്‍ഡ് സീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ലെസ്റ്റര്‍ മലയാളി. ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റി അംഗവും മുന്‍ സെക്രട്ടറിയുമായിരുന്ന ബ്ലെസി ജോണ്‍ ആണ് വാശിയേറിയ പോരാട്ടത്തിനൊടുവില്‍ യൂണിയന്റെ ഭാവവാഹി പദവിയിലേക്ക് എത്തിയത്. ആര്‍സിഎന്‍ പ്രസിഡന്റായി ബിജോയ് സെബാസ്റ്റിയന് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ എത്തിയ ബ്ലെസിയുടെ വിജയം മലയാളി സമൂഹത്തിന് ഇരട്ടിമധുരമാണ് സമ്മാനിച്ചിരിക്കുന്നത്.
ആര്‍സിഎന്‍ (റോയല്‍ കോളജ് ഓഫ് നഴ്സിങ്) യൂണിയന്റെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ ഈസ്റ്റ് മിഡ്ലാന്‍ഡ്സ് ബോര്‍ഡ് സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് ബ്ലെസി ജോണ്‍ വിജയിച്ചു കയറിയത്. ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റിയും ലെസ്റ്ററിലെ നഴ്സസ് ഫോറവും അടക്കമുള്ള മലയാളി കൂട്ടായ്മകളെല്ലാം ബ്ലെസ്സി ജോണിന് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. ഇതാണ് ബ്ലെസിയുടെ വിജയത്തിന് അടിത്തറ പാകിയത്.
കഴിഞ്ഞ വര്‍ഷങ്ങളിലായി ആയിരക്കണക്കിന് പുതിയ മലയാളികള്‍ എത്തിയതിനാല്‍ തന്നെ വിജയപ്രതീക്ഷയില്‍ ആയിരുന്നു ബ്ലെസി ജോണും. പതിവില്ലാത്ത വിധം മലയാളികള്‍ ഏറ്റവും കൂടുതല്‍ സജീവമാകുന്ന തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ആര്‍സിഎന്‍ യൂണിയനില്‍ ഇത്തവണ നടന്നത്. ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റി മുന്‍ സെക്രട്ടറി എന്ന നിലയില്‍ അത്യഗ്രന്‍ പ്രകടനം കാഴ്ച വെച്ച ബ്ലെസ്സി, യുകെയിലെ മലയാളി സംഘടനയില്‍ സെക്രട്ടറി എന്ന നിലയില്‍ ആദ്യമായി ബിബിസി മിഡ്ലാന്‍ഡ്സ് റീജിയന് ഇന്റര്‍വ്യൂ നല്‍കിയിട്ടുള്ള വ്യക്തി കൂടിയാണ്.ലെസ്റ്റര്‍ റോയല്‍ ഇന്‍ഫേര്‍മറിയില്‍ വാര്‍ഡ് സിസ്റ്ററായി ജോലി ചെയ്യുകയാണ് ബ്ലെസി. ഭര്‍ത്താവും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം.
മുന്‍പ് റീജിയണല്‍ മത്സരങ്ങളില്‍ (ലണ്ടന്‍)മലയാളികള്‍ മത്സരിച്ച് വിജയിച്ചത് മത്സരങ്ങള്‍ക്ക് ആവേശം പകര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ ഇക്കുറി മലയാളികള്‍ തന്നെ മത്സരരംഗത്ത് എത്തുകയായിരുന്നു. ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ആര്‍സിഎന്നിന്റെ തലപ്പത്ത് ഒരു ഇന്ത്യക്കാരനായ മലയാളി നഴ്സ് എത്തിയത്. ബിജോയിയുടെ ആ വിജയത്തിനു പിന്നാലെ എത്തിയ ബ്ലെസിയുടെ വിജയവും മലയാളി സമൂഹത്തിന് കരുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.