ജിംനേഷ്യത്തിന്റെ മറവിൽ വൻതോതിൽ മയക്കുമരുന്നും കഞ്ചാവും വിൽപ്പന-സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

കൊച്ചി: ജിംനേഷ്യത്തില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാനി എക്‌സൈസിന്റെ പിടിയില്‍. ഇയാളില്‍നിന്ന് 33.610 ഗ്രാം എം.ഡി.എം.എ.യും 23.5 കിലോ കഞ്ചാവും സംഘം പിടികൂടി.

ഇടപ്പള്ളി ടോള്‍ ജങ്ഷന്‍ ഭാഗത്തെ ജിംനേഷ്യത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ തളിപ്പറമ്പ് കാരിപിള്ളി ദേശത്ത് കണ്ടക്കിയില്‍ വീട്ടില്‍ നൗഷാദ് അറസ്റ്റിലായി. 

ഇയാളുടെ സഹായിയും കൂട്ടുപ്രതിയുമായ മലപ്പുറം കോഡൂര്‍ ചെമ്മനക്കടവ് വിനോദി (44) നായി തിരച്ചില്‍ ആരംഭിച്ചു.ബെംഗളൂരു, ഒഡീഷ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍നിന്ന് ഇടനിലക്കാര്‍ വഴിയാണ് ഇവര്‍ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതെന്നു പോലീസ് പറഞ്ഞു.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജെ. ജയകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.എം. സെയ്ത്, ഇഷാല്‍ അഹമ്മദ്, ധീരു ജെ. അറയ്ക്കല്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ റസീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !