കുമാരനല്ലൂർ ; ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവം ഡിസംബർ 5നു കൊടിയേറും. 13നു പുലർച്ചെ 2.30 മുതലാണു പ്രസിദ്ധമായ തൃക്കാർത്തിക ദർശനം. 14ന് ആറാട്ടോടെ ഉത്സവം സമാപിക്കും. 2 മുതൽ 9–ാം ഉത്സവം വരെ പുലർച്ചെ 5.45ന് ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പും 8ന് തിരിച്ചെഴുന്നള്ളിപ്പും ഉണ്ടായിരിക്കും. പിച്ചള പൊതിഞ്ഞ വിളക്കുമാടം 5നു പുലർച്ചെ 4നു സമർപ്പിക്കും. തന്ത്രി കടിയക്കോൽ ഇല്ലം കെ.എൻ.കൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ 5നു വൈകിട്ട് 4ന് ആണു കൊടിയേറ്റ്.
കലാപരിപാടികളുടെ ഉദ്ഘാടനം വിനീത നെടുങ്ങാടി 6നു നിർവഹിക്കും. 13നു തൃക്കാർത്തിക ദിവസം ആറാട്ട് തിരിച്ചെഴുന്നള്ളിപ്പിനു ചൊവ്വല്ലൂർ മോഹനന്റെ പ്രമാണത്തിൽ പാണ്ടിമേളം. മഹാപ്രസാദമൂട്ട് രാവിലെ 10നു ദേവീവിലാസം എൽപി സ്കൂളിൽ ആരംഭിക്കും. 5.30നു ദേശവിളക്ക് എഴുന്നള്ളിപ്പ്.8 മുതൽ 10 വരെയാണു കഥകളി അരങ്ങുകൾ. 10ന് 9.30നു മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ വിനോദ് നായർ ആട്ടവിളക്ക് തെളിക്കും. ഭാരവാഹികൾ: സി.എൻ.നാരായണൻ നമ്പൂതിരി (പ്രസി), കെ.എ.മുരളി കാഞ്ഞിരക്കാട്ട് ഇല്ലം (ദേവസ്വം ഭരണാധികാരി), സി.എസ്.ഉണ്ണി (സെക്ര), പി.കെ.അരുൺ കുമാർ കടന്നക്കുടി (ജന. കൺ).
കലാപരിപാടികൾ, മേളം ഡിസംബർ 5: പഞ്ചാരിമേളം – കുമാരനല്ലൂർ സജേഷ് സോമനും സംഘവും. നാഗസ്വരം – മരുത്തോർവട്ടം ബാബുവും സംഘവും. –4.00. അരങ്ങിൽ: സാംസ്കാരിക സമ്മേളനം – 6.00, മോഹിനിയാട്ടം– വിനീത നെടുങ്ങാടി. നടപ്പന്തൽ: സോപാനസംഗീതം– ഹരിപ്പാട് അഖിൽ യശ്വന്ത്–5.30, പുല്ലാങ്കുഴൽ കച്ചേരി – ശ്രീജിത്ത് കെ. കമ്മത്ത്– 7.00. കലാമണ്ഡപം: നൃത്തം– 8.30. ഡിസംബർ 6: അരങ്ങിൽ– കഥാപ്രസംഗം – വിനോദ് ചമ്പക്കര– 6.30, നൃത്തം– 8.00, 9.30. നടപ്പന്തൽ : സോപാന സംഗീതാർച്ചന– സംയുക്ത വാസുദേവൻ– 6.00, ഭജന– 6.30. കലാമണ്ഡപം: നൃത്തം– 7.30, കുച്ചിപ്പുഡി– 8.30. ഡിസംബർ 7: അരങ്ങിൽ– നൃത്തം– 5.30, ഭരതനാട്യം– 7.00, കുച്ചിപ്പുഡി– 7.30, നാദലയസമന്വയം– നന്ദു കൃഷ്ണനും സംഘവും.– 8.00, നൃത്തം– സ്വാതി കൃഷ്ണ, വാണി അശോക്– 9.30. മുടിയേറ്റ് – കീഴില്ലം ഉണ്ണിക്കൃഷ്ണനും സംഘവും. നടപ്പന്തൽ: സോപാനസംഗീതം– എസ്. ശ്രീഹരി– 5.30, ഭജനാമൃതം– പുല്ലൂർ യോഗസഭാ വനിതാവേദി – 6.30. കലാമണ്ഡപം: സംഗീതക്കച്ചേരി – ആര്യാ ദേവി– 6.30, മോഹിനിയാട്ടം– ഡോ.സുജ വേണുഗോപാൽ– 7.30, നൂപുരധ്വനി– 9.15.
ഡിസംബർ 8: അരങ്ങിൽ: സംഗീത കച്ചേരി – കുമാരനല്ലൂർ രഘുനാഥ്– 6.00, മ്യൂസിക്കൽ ഫ്യൂഷൻ നൈറ്റ്– 7.30. നടപ്പന്തൽ: സോപാന സംഗീതം– കലാലയം ശ്രീകാന്ത്– 5.30, തായമ്പക– രഹിത കൃഷ്ണദാസ്– 6.30.കലാമണ്ഡപം: കഥകളി– കുചേലവൃത്തം– ഉച്ചയ്ക്ക് 2.30, കുച്ചിപ്പുഡി– ബിന്ദു നന്ദകുമാർ, ഐശ്വര്യ നന്ദകുമാർ– 9.00. തെക്കേ വല്യമ്പലത്തിൽ: നങ്ങ്യാർകൂത്ത്– ഡോ. അപർണ നങ്ങ്യാർ– 5.30. ഡിസംബർ 9: അരങ്ങിൽ: നൃത്തം– 7.30, കഥകളി– നളചരിതം നാലാം ദിവസം, പ്രഹ്ലാദചരിതം – 9.30, നടപ്പന്തൽ: തായമ്പക– 7.00. കലാമണ്ഡപം: മോഹിനിയാട്ടം– സാത്വിക നമ്പൂതിരി– 6.30, നൃത്തം– 8.30. ഡിസംബർ 10: അരങ്ങിൽ – ഭരതനാട്യം– 6.00, ഭക്തി ഗാന തരംഗിണി– 7.30, കഥകളി– കർണശപഥം, രാവണവിജയം, കിരാതം – 9.30. നടപ്പന്തൽ: സോപാനസംഗീതം– വിനോദ് –5.00, ഭജന– 6.00, കൈകൊട്ടിക്കളി– 7.00. കലാമണ്ഡപം– വീണ ഡ്യൂയറ്റ് – ബോബൻ, സുശീല ജോൺ– 8.00. ഡിസംബർ 11: അരങ്ങിൽ– നൂപുരധ്വനി– 6.00, വയലിൻ നാദവിസ്മയം– സി.എസ്. അനുരൂപ്, ഗംഗാ ശശിധരൻ– 8.00. നടപ്പന്തൽ: സോപാന സംഗീതം– കുമാരനല്ലൂർ അരുൺ– 5.00, അശ്വതി ഇരട്ടത്തായമ്പക– പോരൂർ ഉണ്ണിക്കൃഷ്ണൻ, ചിറയ്ക്കൽ നിധീഷ്– 6.00. കലാമണ്ഡപം– ഭരതനാട്യ കച്ചേരി – ഡോ. ലക്ഷ്മി മോഹൻ –9.00.
ഡിസംബർ 12: അരങ്ങിൽ– സംഗീതസദസ്സ് – ഡോ. സ്മിത എം.പിഷാരടി– 6.00, വയലിൻ ത്രയം– 7.30, ഫ്യൂഷൻ മ്യൂസിക്–8.30. നടപ്പന്തൽ: വഞ്ചിപ്പാട്ട്– 5.00, സോപാന സംഗീതം– അമ്പലപ്പുഴ വിജയകുമാർ– 5.30, ഭജന– 7.00, കലാമണ്ഡപം– പിന്നൽ തിരുവാതിര– 5.15, ചാക്യാർകൂത്ത്–ഡോ. അമ്മന്നൂർ രജനീഷ്–6.00, ഭരത നാട്യം– രാജി രാജൻ– 7.30. ഡിസംബർ 13: അരങ്ങിൽ– രാവിലെ 7.30 മുതൽ തൃക്കാർത്തിക സംഗീതോത്സവം. തൃക്കാർത്തിക സംഗീത സദസ്സ് – എസ്.കെ. മഹതി– 7.30, നൃത്തം– 9.30. നടപ്പന്തൽ: മാനസ ജപലഹരി– പ്രശാന്ത് വർമ– പുലർച്ചെ 3.30. കലാമണ്ഡപം– നൃത്തം– 7.00, 7.30, ആനന്ദ നടനം– 8.30. ഡിസംബർ 14: അരങ്ങിൽ– ആറാട്ട് കച്ചേരി – മാതംഗി സത്യമൂർത്തി– 7.30. കലാമണ്ഡപം– കുച്ചിപ്പുഡി– 7.30.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.