മറ്റൊരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പരമോന്നത സിവിലിയൻ പുരസ്കാരം പ്രഖ്യാപിച്ച് ഡൊമിനിക്ക.
മഹാമാരിയിൽ ഡൊമിനിക്കയ്ക്ക് മോദി നൽകിയ സംഭാവനകളും ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിൻ്റെ ശ്രമങ്ങൾക്കുള്ള പുരസ്‌കാരം. ഈ മാസം 19 മുതൽ 21 വരെ ഗയാനയിലെ ജോർജ്ജ് കോളേജിൽ ഇന്ത്യക്കാരികോം ഉച്ചകോടിയിൽ ഡൊമിനിക്കൻ പ്രസിഡൻറ് സിൽവാനി ബർട്ടൺ പുരസ്കാരം മോദിയ്ക്ക് സമ്മാനിക്കുമെന്ന് ഡൊമനിക്ക പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
കരീബിയൻ രാജ്യങ്ങളുടെ കൂട്ടായ്മയാണ് കാരികോം. രാജ്യത്തോടും മേഖലയോടുമുള്ള പ്രധാനമന്ത്രി മോദിയുടെ ഐക്യദാർഢ്യത്തിനുള്ള ഡൊമിനിക്കയുടെ നന്ദി പ്രകടനമാണ് അവാർഡ് വാഗ്ദാനം മോദി സ്വീകരിച്ചതായി പ്രസ്താവനയിൽ പറയുന്നു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി 70,000 ഡോസ് ആസ്ട്രസെനെക്ക വാക്‌സിന് നൽകിയതിനെ ഡൊമിനിക്ക പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പരാമർശിച്ചു.
ഇതിലൂടെ പകർച്ചവ്യാധി സമയത്ത് നരേന്ദ്ര മോദി നൽകിയ പിന്തുണ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വിവര സാങ്കേതികവിദ്യ എന്നിവയിൽ ഡൊമിനിക്കയ്ക്കുള്ള ഇന്ത്യയുടെ പിന്തുണയെക്കുറിച്ചും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.