അയർലണ്ട്;അയർലണ്ടിൽ വൻ ജോലി വാഗ്ദാനങ്ങളുമായി മെഡിക്കല്‍ ഡിവൈസ് കമ്പനിയായ അബോട്ട്,അയർലണ്ടിൽ 440 മില്യണ്‍ യൂറോയുടെ നിക്ഷേപമാണ് കമ്പനിനട ത്താൻ ഉദ്ദേശിക്കുന്നത്,ഇതിലൂടെ കില്‍ക്കെന്നിയില്‍ 800 പേര്‍ക്കും ഡോണഗേലില്‍ 200 പേര്‍ക്കുമായി ആകെ ആയിരം പേര്‍ക്ക് തൊഴിൽ നല്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് കമ്പനി വൃത്തങ്ങൾ സൂചന നൽകുന്നു,
ജീവിത ശൈലി രോഗമായ ഷുഗറി നെതിരെയുള്ള സാങ്കേതിക വിദ്യ ഉല്‍പ്പാദിപ്പിക്കുന്ന പുതിയ നിര്‍മ്മാണ കേന്ദ്രം കില്‍കെന്നിയില്‍ തുറക്കുന്നതിന്റെ ഭാഗമായാണ് 800ലധികം ആളുകള്‍ക്ക് ജോലി നല്‍കുന്നത് അതോടൊപ്പം,ഡോണഗേല്‍ ടൗണിന് സമീപമുള്ള കമ്പനിയുടെ സൈറ്റിന്റെ വിപുലീകരണവും പുതിയ നിക്ഷേപത്തില്‍ ഉള്‍പ്പെടുന്നു.ഇവിടെയാണ് 200 തൊഴിലവസരങ്ങള്‍ വരുന്നത്. കില്ക്കെന്നിയിലേത് വമ്പന്‍ സൈറ്റ് പുതിയ 30,000 മീറ്റര്‍ സ്ക്വയര്‍ വിസ്തൃതിയിലുള്ളതാണ് കമ്പനിയുടെ കില്‍ക്കെന്നി സൈറ്റ്.പ്രമേഹമുള്ളവരിലെ ഗ്ലൂക്കോസ് നിരീക്ഷിക്കുന്നതിനുള്ള ഏറ്റവും ചെറിയ സെന്‍സറുകളില്‍ ഒന്നായ ഫ്രീസ്റ്റൈല്‍ ലിബ്രെ സെന്‍സറുകളുടെ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഉല്‍പ്പാദനമാണ് ഇവിടെ ലക്ഷ്യമിടുന്നത്,
സൈറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പങ്കെടുത്തു. പുതിയ സൈറ്റ് തുറന്നതോടെ, അയര്‍ലണ്ട് പ്രമേഹ പരിചരണത്തിന്റെ ആഗോള കേന്ദ്രമായി മാറിയെന്ന് പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു,കില്‍കെന്നിയിലെ മൂന്ന് ഡി ഇ ഐ എസ് സ്കൂളുകളില്‍ നിന്നുള്ള യുവാക്കളുടെ വിദ്യാഭ്യാസത്തെ സഹായിക്കുന്നതിന് അയര്‍ലണ്ട് ഫണ്ടിന് 100,000യൂറോയുടെ ഗ്രാന്റും അബോട്ട് നല്‍കുന്നുണ്ട്. പത്ത് സൈറ്റുകള്‍,ആറായിരത്തിലേറെ ജോലിക്കാര്‍ വിവിധ മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിന് ദ്വീപിലാകെ പത്ത് സൈറ്റുകളുണ്ടെന്ന് അബോട്ട് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ റോബര്‍ട്ട് ഫോര്‍ഡ് പറഞ്ഞു.
ഡബ്ലിന്‍, സ്ലിഗോ, ഡോണഗേല്‍, ക്ലോണ്‍മെല്‍, കൂട്ട്ഹില്, ഗോള്‍വേ, കില്‍കെന്നി, ലോംഗ്ഫോര്‍ഡ് എന്നിവിടങ്ങളിലെ സൈറ്റുകളിലായി 6,000 പേര് ജോലി ചെയ്യുന്നു. അയര്‍ലണ്ടിന് പുറമെ യുകെയിലെ ഓക്സ്ഫോര്‍ഡ്ഷെയറിലെ വിറ്റ്നി ഫെസിലിറ്റിയിലും 85 മില്യണ്‍ പൗണ്ടി്ന്റെ നിക്ഷേപം കമ്പനിപ്രഖ്യാപിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.