പാകിസ്ഥാൻ;മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിൽ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് ഖാൻ അനുകൂലികൾ രണ്ടു ദിവസമായി നടത്തുന്ന പ്രക്ഷോഭത്തിൽ സൈനികർ ഉൾപ്പെടെ നിരവധി പേർ മരണപെട്ടതായി റിപ്പോർട്ട്,
ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) യുടെ പ്രവർത്തകരാണ് രാജ്യ തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് മാർച്ച് ചെയ്യുന്നത്,ഇവരെ തടയുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥർ ഷിപ്പിംഗ് കണ്ടയ്നറുകൾ ഉപയോഗിച്ച് വഴി തടഞ്ഞെങ്കിലും ഇന്ന് രാവിലെ മുതൽ കലാപകാരികൾ തലസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു,
നിരവധി സൈനിക വാഹനങ്ങൾ തകർക്കുകയും,നാലോളം സുരക്ഷാ ഉദ്യോഗസ്ഥരെ വാഹനമിടിച്ചു കൊലപ്പെടുത്തിയതായും റിപ്പ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്,രാജ്യത്ത് നടക്കുന്നത് പ്രതിഷേധമല്ല തീവ്ര വാദ പ്രവർത്തനത്തിന് സമാനമായ ആക്രമണമാണെന്ന് പാക് പ്രധാന മന്ത്രി ഷെഹ്ബാസ് ഷെരീഫ് മാധ്യമങ്ങളോട് പറഞ്ഞു,
രാജ്യത്ത് കലാപ അന്തരീക്ഷം നിലനില്ക്കുന്നതിനാൽ രണ്ട് മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്,ഇന്റർ നെറ്റ് സേവനങ്ങളും നിർത്തലാക്കിയതായും അധികൃതർ അറിയിച്ചു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.