മൂവാറ്റുപുഴ: ലഹരി മരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട സുഹൃത്തുക്കളെക്കുറിച്ച് എക്സൈസ് സംഘത്തിനു വിവരം കൈമാറിയ യുവാവിനു ക്രൂര മർദനം.
ലഹരി മരുന്നുകളുടെ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകുന്ന രീതിയിൽ യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. മർദനത്തിൽ പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനിക്കാട് ചെങ്ങറ കോളനിക്ക് സമീപമാണ് യുവാവിനെ സംഘം ചേർന്ന് വടി കൊണ്ട് അടിച്ച് കാണിക്കുന്ന ദൃശ്യങ്ങൾ പോലീസിന് കിട്ടി.
സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിനെ മർദിച്ച സുഹൃത്തുക്കൾ ഉൾപ്പെടുന്ന സംഘങ്ങൾ ഒളിവിലാണ്. ആനിക്കാട്, വാഴക്കുളം ഭാഗത്ത് ലഹരി മരുന്നു വിൽപനയും വിദ്യാർഥികൾ കൂടുതലുള്ളവരിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന പരാതിയെ തുടർന്ന് എക്സൈസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ലഹരി ഉപയോഗിക്കുന്ന സംഘാംഗങ്ങളുടെ സുഹൃത്തായ യുവാവിനെ എക്‌സൈസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾ സംഘത്തിലെ അംഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ എസിനു കൈമാറിയെന്ന് ആരോപിച്ചാണ് യുവാവിനെ സംഘം ചേർന്ന് മർദിച്ചതെന്ന് എക്‌സൈസ് പറയുന്നു. മർദനമേറ്റ യുവാവും സംഘത്തിൽ ഉൾപ്പെട്ടയാളാണെന്നാണു നാട്ടുകാർ ആരോപിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.