ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് ആനന്ദ് ഏകർഷിക്ക് ജന്മനാടിന്റെ സ്വീകരണം

പത്തനംതിട്ട ; ആറ്റം എന്ന പ്രഥമചിത്രത്തിലൂടെ തന്നെ മികച്ച സിനിമ, മികച്ച തിരക്കഥ എന്നിവയ്ക്കുള്ള ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ ചലച്ചിത്ര പ്രതിഭ ആനന്ദ ഏകർഷിക്ക് ജന്മനാടായ മല്ലപ്പള്ളിയിൽ വൻ പൗരസ്വീകരണം നല്കുന്നു.

ഇപ്പോൾ കൊച്ചിയിൽ താമസിക്കുന്ന മല്ലപ്പളളി   മടുക്കോലി കണ്ണമല കെ എം ഏബ്രഹാം,സൗമി ദമ്പതികളുടെ മകനായ ആനന്ദിന് മല്ലപ്പളളി പൗരാവലിയുടെ അനുമോദനവും ആദരവും അർപ്പിച്ചുകൊണ്ടുള്ള പൊതുസമ്മേളനം 2024 നവംബർ 19 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് മല്ലപ്പളളി സെന്റ് ജോൺസ് ബഥനി ഓർത്തഡോക്സ് പള്ളിയുടെ ആഡിറ്റോറിയത്തിൽ ചേരുന്നതാണ്.

അഡ്വ മാത്യു ടി തോമസ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന അനുമോദനം സമ്മേളനം ബഹു സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യുന്നതും മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ പി ജെ കുര്യൻ,ആന്റോ ആന്റണി എംപി എന്നിവർ മുഖ്യപ്രഭാഷണം നടത്തുന്നതുമാണ്.രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക ആധ്യാത്മിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ആശംസകൾ അറിയിക്കും.

സ്വീകരണം സമ്മേളനത്തിന്റെ വിജയത്തിനായി മല്ലപ്പളളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിദ്യമോൾ എസ് അധ്യക്ഷയും എൽഡിഎഫ് ജില്ല കൺവീനറും ഓട്ടോകാസ്റ്റ് ചെയർമാനുമായ അലക്സ് കണ്ണമല കൺവീനറുമായ വിപുലമായ ജനകീയ കമ്മറ്റി രൂപികരിച്ചു പ്രവർത്തിച്ചുവരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !