മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് തിരിച്ചടിയാകുന്ന തീരുമാനവുമായി യുകെ

ലണ്ടൻ; ബ്രിട്ടനിൽ ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം യൂണിവേഴ്സിറ്റി വിദ്യാർഥികളുടെ ഫീസ് വർധിപ്പിച്ചു. നിലവിൽ പ്രതിവർഷം 9,250 പൗണ്ടായിരുന്ന ഫീസ് 9,535 പൗണ്ടായാണ് ഉയർത്തിയത്. 285 പൗണ്ടിന്റെ വർധന. മൂന്നുവർഷത്തെ ഡിഗ്രിപഠനം നടത്തുന്ന വിദ്യാർഥികൾ ഫീസിനത്തിൽ മാത്രം 28,605 പൗണ്ട് നൽകണം.

മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് വിദ്യാർഥികൾക്കുമേൽ അധിക സാമ്പത്തികഭാരം അടിച്ചേൽപിക്കുന്ന തീരുമാനമാണിത്. എജ്യുക്കേഷൻ സെക്രട്ടറി ബ്രൈഡെറ്റ് ഫിലിപ്സണാണ് ഇന്നലെ പാർലമെന്റിൽ ഫീസ് വർധനയുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ചത്. 

2017ലാണ് ഇതിനു മുമ്പ് യൂണിവേഴ്സിറ്റി ഫീസ് വർധിപ്പിച്ചത്. അന്ന് 9000 പൗണ്ടായിരുന്ന ഫീസ് 9250 ആയാണ് തെരേസ മേയ് സർക്കാർ വർധിപ്പിച്ചത്. 2012 വരെ കേവലം 3000 പൗണ്ടായിരുന്നു പ്രതിവർഷം യൂണിവേഴ്സിറ്റി ഫീസ്. 2012ൽ ഡോവിഡ് കാമറൺ സർക്കാരാണ് എല്ലാ ആനുകൂല്യങ്ങളും എടുത്തുകളഞ്ഞ് ഫീസ് മൂന്നിരട്ടി വർധിപ്പിച്ച് 9000 പൗണ്ടിലേക്ക് ഉയർത്തിയത്.

എല്ലാ മേഖലയിലും ചെലവുകൾ വർധിച്ച സാഹചര്യത്തിൽ വിദ്യാർഥികലുടെ വാർഷിക ഫീസ് 12,500 പൗണ്ടായി ഉയർത്തണമെന്നായിരുന്നു യുകെ യൂണിവേഴ്സിറ്റികളുടെ ആവശ്യം. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !