പൊൻകുന്നം : യുവാവിനെ മർദ്ദിച്ച് യുവാവിൻ്റെ കയ്യിലിരുന്ന മൊബൈലും പണമടങ്ങിയ പേഴ്സും കവർന്ന കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പുതുപ്പള്ളി കാഞ്ഞിരത്തും മൂട് ഭാഗത്ത് ആലപ്പാട്ട് വീട്ടിൽ ഷിനു കൊച്ചുമോൻ (34), വടവാതൂർ ഞാറക്കൽ ഭാഗം കിഴക്കേ ഞാറക്കൽ വീട്ടിൽ കൊച്ചുമോൻ(44) എന്നിവരെയാണ് പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇന്നലെ (26:11:2024) രാത്രി 8:30 മണിയോടുകൂടി ചിറക്കടവ് ഭാഗത്ത് വച്ച് മണിമല സ്വദേശിയായ യുവാവിനെ ഓട്ടോറിക്ഷയിൽ കയറ്റി വീട്ടിൽ കൊണ്ടുപോകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് കയറ്റിക്കൊണ്ടുപോയി മർദ്ദിച്ച് കയ്യിലുണ്ടായിരുന്ന പേഴ്സും മൊബൈലും തട്ടിയെടുക്കുകയും തുടർന്ന് യുവാവിനെ വഴിയിൽ ഇറക്കിവിടുകയുമായിരുന്നു.
പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തിരച്ചിലിൽ ഇവരെ വാഹനം പിടികൂടുകയായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഒ ദിലീഷ് ടി, എസ്.ഐ മാരായ നെൽസൺ എസ്.എസ്, മനോജ് കെ. ജി, ഐ.എസ്.ഐ മാരായ മാത്യു വർഗീസ്, ബിജു പി.എം, സി.പി.ഒമാരായ രമേശ്, കിരൺ കർത്താ എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.
ഷിനു കൊച്ചുമോൻ കോട്ടയം ഈസ്റ്റ്, വെസ്റ്റ്, ചിങ്ങവനം, അയർക്കുന്നം, വാകത്താനം തുടങ്ങിയ സ്റ്റേഷനുകളിലും, കൊച്ചുമോൻ ഈസ്റ്റ് സ്റ്റേഷനിലും ക്രിമിനൽ കേസിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.