ബംഗളൂരു: ഡിജിറ്റല്‍ അറസ്റ്റില്‍ ഇഡി രാജ്യത്തെ ആദ്യ കുറ്റപത്രം സമർപ്പിച്ചത് ബെംഗളൂരുവിലെന്ന് റിപ്പോർട്ട്. ബെംഗളുരുവിലെ പിഎംഎല്‍എ കോടതിയിലാണ് ഒക്ടോബർ 10-ന് ഇഡി കുറ്റപത്രം നല്‍കിയത്.
രാജ്യത്തെമ്പാടും നിന്നായി 159 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ 8 പേർക്ക് എതിരെയാണ് കുറ്റപത്രം. ചരണ്‍ രാജ് സി, കിരണ്‍ എസ് കെ, ശശി കുമാർ എം, സച്ചിൻ എം, തമിളരസൻ, പ്രകാശ് ആർ, അജിത് ആർ, അരവിന്ദൻ എന്നിവരാണ് അറസ്റ്റിലായ എട്ട് പേർ.ഐപിഒ അലോട്ട്മെന്‍റുകളില്‍ നിന്നും സ്റ്റോക്ക് മാർക്കറ്റില്‍ നിന്നും വൻ റിട്ടേണ്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്നതാണ് ഇവർക്കെതിരെയുള്ള ഒരു കേസ്. ''പിഗ് ബുച്ചറിംഗ്'' തട്ടിപ്പെന്നാണ് ഇതിനെ വിളിക്കുന്നത്. ഡിജിറ്റല്‍ അറസ്റ്റെന്ന പേരില്‍ ഇല്ലാക്കേസിന്‍റെ പേരില്‍ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടിയത്
രണ്ടാമത്തെ കേസ്. ഇവരുടെ പ്രവർത്തനരീതിയെക്കുറിച്ചും കുറ്റപത്രത്തില്‍ ഇഡി വിശദീകരിച്ചിട്ടുണ്ട്. നൂറുകണക്കിന് സിം കാർഡുകളും വാട്സാപ്പ് ഗ്രൂപ്പുകളും കള്ളപ്പേരിലുള്ള ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ചാണ് ഇവർ പ്രവർത്തിച്ചത്.
കോ-വർക്കിംഗ് സ്പേസുകളില്‍ രജിസ്റ്റർ ചെയ്ത ഇല്ലാക്കമ്പിനികളുടെ പേരിലാണ് ബാങ്ക് അക്കൗണ്ടുകളെടുത്തത്. പണം കൈമാറ്റം അനധികൃമായി കാണിച്ചാണ് രജിസ്ട്രാർ ഓഫ് കമ്ബനീസില്‍ കടലാസ് കമ്പിനികള്‍ റജിസ്റ്റർ ചെയ്തത്. തട്ടിപ്പിലൂടെ കിട്ടിയ പണം ഉടൻ ക്രിപ്റ്റോ കറൻസിയായി മാറ്റി വിദേശത്തേക്ക് കടത്തി. തമിഴ്നാട്, കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിലായി 24 തട്ടിപ്പ് കമ്പിനികള്‍ ഇത് പോലെ രൂപീകരിച്ചു.
ഇവർക്ക് ഹോങ്കോങ്, തായ്ലൻഡ് അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് സഹായം കിട്ടിയിരുന്നെന്ന് ഇഡി കുറ്റപത്രത്തില്‍ പറയുന്നു.
സൈബർ ഫോറസ്റ്റ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ്, ഡ്രീംനോവ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പിനികളുടെ പേരിലായിരുന്നു പ്രധാനമായും തട്ടിപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിലൂടെ ഡിജിറ്റല്‍ അറസ്റ്റിനെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.