ലക്നൗ: ഉത്തർപ്രദേശില്‍ രണ്ട് മക്കള്‍ക്ക് വിഷം കൊടുത്ത ശേഷം യുവാവ് ജീവനൊടുക്കി. ബുലന്ദ്ഷഹർ ജില്ലയിലെ ടെലിയ നാഗ്ല എന്ന ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്.
ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്ന യുവാവ്, ഭാര്യ വീട്ടിലേക്ക് മടങ്ങി വരാത്തതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് സൂചന.ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന പുനീത് എന്ന യുവാവും ഒരു മകനുമാണ് മരിച്ചത്. മറ്റൊരു മകൻ ചികിത്സയിലാണ്. ഇയാളുടെ ഭാര്യ കഴിഞ്ഞ ആറ് മാസമായി സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു കഴിഞ്ഞുവന്നിരുന്നത്. മക്കള്‍ രണ്ട് പേരും പുനീതിനൊപ്പമായിരുന്നു.
ദീപാവലിക്ക് വീട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് ദീപാവലിയുടെ തലേ ദിവസം പുനീത് ഭാര്യയുടെ വീട്ടില്‍ പോയിരുന്നു. എന്നാല്‍ ഈ ആവശ്യം ഭാര്യ നിരസിച്ചു. ഇതിന് പിന്നാലെയാണ് കാറില്‍ കയറിയ ശേഷം രണ്ട് ആണ് മക്കള്‍ക്കും വിഷം കൊടുക്കുകയും ശേഷം വിഷം കഴിക്കുകയും ചെയ്തത്. ഭാര്യയുടെ വീടിന് സമീപത്തു വെച്ചു തന്നെയായിരുന്നു വിഷം കഴിച്ചതും.
പുനീതും മൂത്ത മകനും ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരിച്ചു. ഇളയ മകൻ ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വിഷം കഴിക്കുന്നതിന് മുമ്പ് ഇയാള്‍ ഒരു വീഡിയോ ചിത്രീകരിച്ചിരുന്നു. താൻ ചെയ്യുന്നതിനെല്ലാം ഉത്തരവാദി ഭാര്യയാണെന്നും തനിക്ക് നീതി കിട്ടണമെന്നുമാണ് വീഡിയോയിലുള്ളത്.
വിവരം ലഭിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ കസ്റ്റഡിയിലെടുത്ത് പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് അയച്ചു. സംഭവം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും വിശദ വിവരങ്ങള്‍ ഉടനെ പുറത്തുകൊണ്ടുവരുമെന്നുമാണ് പൊലീസ് അറിയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.