മുലപ്പാല്‍ ദാനംചെയ്ത് ലോകറെക്കോഡ് നേടി യുഎസ് വനിത. 2645.58 ലിറ്റര്‍ മുലപ്പാല്‍ ദാനം നടത്തിയ ലോകറെക്കോഡ് നേടിയത്
ടെക്സാസ് സ്വദേശിനി അലീസ ഒഗലെട്രിയ എന്ന 36കാരിയാണ് 350000ലേറെ നവജാതശിശുക്കളുടെ ജീവന് രക്ഷിക്കാന്‍ പര്യാപ്തമായ 2645.58 ലിറ്റര്‍ മുലപ്പാല്‍ ദാനം നടത്തിയ ലോകറെക്കോഡ് നേടിയത്. 2014ല്‍ 1569.70 ലിറ്റര്‍ മുലപ്പാല്‍ ദാനം ചെയ്താണ് അലീസ തന്നെ ഈ ഗണത്തിലുള്ള ലോകറെക്കോഡ് നേടിയിരുന്നത്.
അമിതമായി മുലപ്പാല്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന അവസ്ഥയെ തുടര്‍ന്നാണ് 2010ല്‍ അലീസ ഈ രംഗത്തേക്കു കടന്നുവന്നത്.മകന് കിലി (14)യുടെ ജനനത്തെ തുടര്‍ന്നാണ് അമിതമായ മുലപ്പാല്‍ ഉല്‍പ്പാദനം ശ്രദ്ധയില്‍ പെടുന്നത്. ഓരോ മൂന്നുമണിക്കൂര്‍ കൂടുമ്പോഴുമാണ് മുലപ്പാല്‍ ശേഖരിക്കുന്നത്. 15 മുതല്‍ 30 മിനിറ്റ് വരെ ഈ പ്രക്രിയ തുടരും. ഇതിനുശേഷം മുലപ്പാല്‍ ഫ്രീസറിലേക്ക് മാറ്റും.
ഫ്രീസര്‍ നിറഞ്ഞതിനു ശേഷമാണ് മുലപ്പാല്‍ ബാങ്കിലേക്ക് ഇവ കൈമാറുന്നത്. രാത്രിസമയങ്ങളിലും മൂന്ന് മണിക്കൂര്‍ ഇടവിട്ട് മുലപ്പാല്‍ ശേഖരിക്കാറുണ്ട്. ഇത് മുടക്കം കൂടാതെ ചെയ്യുമെന്നും യുവതി പറഞ്ഞു. ധാരാളം വെള്ളംകുടിക്കുകയും നല്ലതുപോലെ ഭക്ഷണം കഴിക്കുകയും ചെയ്യുമെന്ന് അലീസ പറഞ്ഞു.
നഴ്സാണ് മുലപ്പാല്‍ ദാനം ചെയ്യുന്നതിനെക്കുറിച്ച് അലീസയോട് പറഞ്ഞത്. അലീസയും ഇതിനോടു യോജിച്ചു. ഇതിനു ശേഷം കേജ് (12), കോറി (7) എന്നിങ്ങനെ രണ്ടു മക്കള്‍ക്ക് കൂടി അലീസ ജന്മം നല്കി. വാടകഗര്‍ഭത്തിലൂടെ കുഞ്ഞിന് ജന്മം നല്കിയ ശേഷമാണ് അലീസ ഇപ്പോള്‍ മുലപ്പാല്‍ ദാനം തുടരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.