കല്‍പ്പറ്റ: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്. വയനാട്, ചേലക്കര മണ്ഡലങ്ങളിലെ കൊട്ടിക്കലാശം നാളെ നടക്കും. വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി ഇന്ന് വീണ്ടും വയനാട്ടിലെത്തും.
ആറിടങ്ങളില്‍ പ്രചാരണത്തിനെത്തുന്ന പ്രിയങ്ക, സുല്‍ത്താന്‍ ബത്തേരി നായ്ക്കട്ടിയില്‍ പൊതുയോഗത്തിലും പങ്കെടുക്കും.പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ഒഴുക്കിയ തിരുനെല്ലിയിലെ സന്ദര്‍ശനത്തോടെയാകും പ്രിയങ്കാഗാന്ധി നാളെ കൊട്ടിക്കലാശ പ്രചാരണം തുടങ്ങുക. പ്രിയങ്കയ്ക്ക് ഒപ്പം രാഹുല്‍ ഗാന്ധിയും കൊട്ടിക്കലാശത്തില്‍ പങ്കെടുക്കും. കല്‍പ്പറ്റയിലും തിരുവമ്പാടിയിലുമാണ് പ്രിയങ്കയും രാഹുലും കൊട്ടിക്കലാശത്തില്‍ പങ്കെടുക്കുക.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന് മൊകേരി ഇന്ന് മാനന്തവാടി നിയമസഭാ മണ്ഡലത്തില്‍ പ്രചാരണം നടത്തും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് ഇന്ന് തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലാണ് പര്യടനം നടത്തുന്നത്. ചേലക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇരുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കുമായി പ്രചാരണം നടത്തും. പഞ്ചായത്ത് തലത്തില്‍ ശക്തിപ്രകടനങ്ങള്‍ അടക്കം ആസൂത്രണം ചെയ്താണ് ബിജെപി കൊട്ടിക്കലാശത്തിന് തയ്യാറെടുക്കുന്നത്.
കെ മുരളീധരന് ഇന്ന് പാലക്കാട്
കോണ്‍ഗ്രസിലെ കത്തു വിവാദത്തിനിടെ, കെ മുരളീധരന് ഇന്ന് പാലക്കാട് പ്രതാരണത്തിനെത്തും. വൈകീട്ട് 5 ന് മേല്‍പ്പറമ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുരളീധരന് പ്രസംഗിക്കും.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിനായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ഇന്ന് പാലക്കാട് മണ്ഡലത്തിലെത്തും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും പ്രചാരണത്തിനായി പാലക്കാട് മണ്ഡലത്തിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.