സുല്‍ത്താൻ ബത്തേരി: വയനാട് സുല്‍ത്താൻ ബത്തേരി-പാട്ടവയല്‍ റോഡില്‍ കെഎസ്ആര്‍ടിസി ബസിനുനേരെ പാഞ്ഞടുത്ത് കാട്ടാനകള്‍.
വനമേഖലയിലൂടെ കടന്നുപോകുന്ന റോഡില്‍ രാത്രിയിലാണ് സംഭവം. രണ്ട് കാട്ടാനകള്‍ ബസിനുനേരെ പാഞ്ഞടുക്കുകയായിരുന്നു.തുടര്‍ന്ന് ബസ് ഡ്രൈവര്‍ ബസ് പിന്നിലേക്ക് എടുത്തു. ബസിന്റെ മുൻഭാഗത്ത് കാട്ടാന ആക്രമിച്ചെങ്കിലും ഉടൻ തന്നെ ബസ് പിന്നിലേക്ക് എടുത്തു.ഇതോടെ അല്‍പ്പസമയത്തിനുശേഷം കാട്ടാനകള്‍ റോഡില്‍ നിന്ന് മാറിപോവുകയായിരുന്നു. കാട്ടാനകള്‍ കൂടുതല്‍ ആക്രമണത്തിന് മുതിരാത്തതിനാല്‍ അപകടമൊഴിവായി. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
ഇതിനിടെ, വയനാട് - നീലിഗിരി ജില്ലാ അതിര്‍ത്തിയിലെ നെല്ലാക്കോട്ട ടൗണില്‍ ഒറ്റയാൻ വാഹനങ്ങള്‍ ആക്രമിച്ചു. പ്രദേശവാസിയായ സിറാജുദ്ദീന്റെ കാര്‍ കുത്തിമറിച്ചിടുകയായിരുന്നു. കാര്‍ ആക്രമിച്ച ഒറ്റയാൻ സ്ഥലത്ത് ഏറെ നേരെ തുടര്‍ന്നു. ആളുകള്‍ ബഹളം വെച്ചും പടക്കം പൊട്ടിച്ചുമാണ് ഒറ്റയാനെ തുരുത്തിയത്.
കാട്ടാന കാര്‍ തകര്ത്തിടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതിനിടെ, പാലക്കാട് കിഴക്കഞ്ചേരി പനംകുറ്റിയില്‍ കാട്ടാന ഇറങ്ങി. ഇന്നലെ രാത്രി 9.30നാണ് ആന ജനവാസ മേഖലയില്‍ ഇറങ്ങിയത് . കഴിഞ്ഞ കുറച്ച് ദിവസമായി മേഖലയില്‍ ആന ഇറങ്ങുന്നത് പതിവാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.