മേപ്പാടി: ദുരന്തത്തിന്റെ അന്ധകാരമകറ്റി പ്രതീക്ഷയുടെ തിരിതെളിയിച്ച് മുണ്ടക്കൈ മാരിയമ്മൻ ക്ഷേത്രം. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ശേഷം ആദ്യമായി ക്ഷേത്രത്തില്‍ പൂജകള്‍ ആരംഭിച്ചു.
ശുദ്ധികലശം, കലശകുംഭം, ഗണപതി ഹോമം എന്നിവയും നടന്നു. മുണ്ടക്കൈയിലെ ഏറ്റവും പുരാതനമായ ക്ഷേത്രമാണിത്. ദുരന്തത്തെത്തുടർന്ന് നിലച്ചുപോയ പൂജകള്‍ മൂന്നര മാസങ്ങള്‍ക്ക് ശേഷമാണ് പുനരാരംഭിച്ചത്.എല്ലാ മലയാള മാസവും ഒന്നാം തീയതി പൂജകള്‍ നടത്തുമെന്ന് ഭാരവാഹികളായ പി. മണി, വിജയൻ മഠത്തില്‍ എന്നിവർ പറഞ്ഞു. ക്ഷേത്രം തന്ത്രി ശാന്തിമഠം തിലകരാജിന്റെ മുഖ്യ കാർമികത്വത്തിലായിരുന്നു പൂജാചടങ്ങുകള്‍.
ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ മഠത്തില്‍ വിജയൻ, മണി, സജി, കൃഷ്ണൻ എന്നിവർ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.