സുരേഷ് ​ഗോപിയും, സച്ചിൻ പൈലറ്റും ഡികെയും ഇന്ന് വയനാട്ടിൽ, മുഖ്യമന്ത്രി ചേലക്കരയില്‍,കൊട്ടിക്കലാശം മറ്റന്നാൾ,

കല്‍പ്പറ്റ: എൻഡിഎ സ്ഥാനാർഥി നവ്യാ ഹരിദാസിന് വേണ്ടി പ്രചാരണത്തിനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഇന്ന് വയനാട് മണ്ഡലത്തില്‍.

മൂന്നിടങ്ങളില്‍ സുരേഷ് ഗോപി പ്രസംഗിക്കും. പ്രിയങ്ക ഗാന്ധിക്ക് വോട്ട് തേടി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും, സച്ചിൻ പൈലറ്റും ഇന്ന് മണ്ഡലത്തിലെത്തും. എല്‍ഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്ന് ബത്തേരി മണ്ഡലത്തില്‍ വോട്ട് ചോദിക്കും. അവസാന ലാപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി നാളെ വീണ്ടും മണ്ഡലത്തില്‍ എത്തും. 

അതേസമയം, ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വീണ്ടും ചേലക്കരയിലെത്തും. ചെറുതുരുത്തി, ദേശമംഗലം, വരവൂർ എന്നിവിടങ്ങളിലായി മൂന്ന് പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി സംസാരിക്കും. 

പാലക്കാട്ടെ സംഭവ വികാസങ്ങളില്‍ അടക്കം മുഖ്യമന്ത്രി എന്ത് പറയൂം എന്നതില്‍ ഉദ്വേഗമുണ്ട്. യുഡിഎഫ് പ്രചാരണത്തിന് നേതൃത്വം നല്‍കി കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും മണ്ഡലത്തില്‍ തുടരുകയാണ്. ബിജെപി സ്ഥാനാർത്ഥിയുടെ പര്യടനം മുള്ളൂർക്കരയിലാണ്.

അതിനിടെ, ചേലക്കര പ്രചാരണത്തിന് മന്ത്രിപ്പടയെ ഇറക്കുകയാണ് ഇടതുമുന്നണി. രണ്ട് ദിവസത്തിനിടെ സംസ്ഥാന മന്ത്രിസഭയിലെ എട്ട് അംഗങ്ങളാണ് ചേലക്കരയില്‍ പ്രചാരണത്തിനെത്തിയത്. കുടുംബയോഗങ്ങള്‍ കേന്ദ്രീകരിച്ചാണ് മന്ത്രിമാരുടെ വോട്ടു തേടല്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !