പിലിഭിത്ത്: ഉത്തർ പ്രദേശില്‍ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം. ലോക്കോ പൈലറ്റിന്റെ തക്ക സമയത്തെ ഇടപെടലില്‍ ഒഴിവായത് വലിയ അപകടം.
പാസഞ്ചർ ട്രെയിൻ പാളം തെറ്റിക്കാനുള്ള ശ്രമമാണ് ലോക്കോ പൈലറ്റിന്റെ ഇടപെടലില്‍ പിലിഭിത്തില്‍ ഒഴിവായത്. 25 അടി നീളമുള്ള ഇരുമ്പ് കമ്പി പാളത്തില്‍ വച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് കൃത്യ സമയത്ത് പ്രയോഗിച്ചതോടെ ട്രെയിൻ നില്‍ക്കുകയായിരുന്നു.പിലിഭിത്തില്‍ നിന്ന് ബറേലിയിലേക്കുള്ള റെയില്‍വേ ട്രാക്കിലാണ് വലിയ ഇരുമ്പ് കമ്പി വച്ച നിലയില്‍ കണ്ടെത്തിയത്. ലാലൌരിഖേര റെയില്‍വേ ഹാള്‍ട്ടിന് സമീപത്ത് വച്ചാണ് സംഭവം.
വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. ട്രെയിൻ നിർത്തിയതിന് പിന്നാലെ റെയില്‍വേയിലെ മുതിർന്ന ഉദ്യോഗസ്ഥരും റെയില്‍വേ പൊലീസും സംഭവ സ്ഥലം സന്ദർശിച്ചിരുന്നു.
പിലിഭിത്തില്‍ നിന്ന് ബറേലിയിലേക്ക് പോവുകയായിരുന്ന പിലിഭിത്ത് ബറേലി സിറ്റി എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിനാണ് വലിയ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. 12 മില്ലിമീറ്റർ ഘനമുള്ളതാണ് പാളത്തില്‍ കണ്ടെത്തിയ ഇരുമ്പ് കമ്പി. എൻജിന് അടിയില്‍ കുടുങ്ങിയ നിലയിലായിരുന്നു കമ്പി ഉണ്ടായിരുന്നത്. സംഭവത്തില്‍ ജഹാനാബാദ് പൊലീസ് സ്റ്റേഷൻ കേസ് എടുത്തിട്ടുണ്ട്.
റെയില്‍വേ ആക്‌ട് അനുസരിച്ചാണ് കേസ് എടുത്തിട്ടുള്ളത്. സംഭവത്തില്‍ പ്രദേശവാസികള്‍ക്ക് ഏതെങ്കിലും രീതിയിലുള്ള സംശയങ്ങള്‍ ഉണ്ടെങ്കില്‍ പൊലീസിന് വിവരം നല്‍കണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെടുന്നത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.