വാരാണസി റെയില്‍വേ സ്റ്റേഷനിലെ വാഹന പാര്‍ക്കിംഗ് ഏരിയയില്‍ വൻ തീപിടിത്തം; 200 വാഹനങ്ങള്‍ കത്തിനശിച്ചു, അന്വേഷണം,

വാരാണസി: ഉത്തർപ്രദേശിലെ വാരാണസിയിലെ റെയില്‍വേ സ്റ്റേഷനില്‍ വാഹന പാർക്കിംഗ് ഏരിയയില്‍ തീപിടിത്തം. 200ലേറെ വാഹനങ്ങള്‍ കത്തിനശിച്ചു.

ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ അഗ്നിശമന സേന, പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിച്ചു. തീപിടിത്തത്തിന് പിന്നാലെ പ്രദേശത്താകെ വൻ പുകയും മൂടല്‍മഞ്ഞും പടർന്നു. 

12 ഫയർ ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി. ഗവണ്‍മെന്‍റ് റെയില്‍വേ പൊലീസ് (ജിആർപി), റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്), പൊലീസ് സംഘം എന്നിങ്ങനെ സംയുക്തമായാണ് തീയണച്ചത്. ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം റെയില്‍വെ അധികൃതർ പറഞ്ഞത്. പ്രധാനമായും ഇരുചക്ര വാഹനങ്ങളാണ് കത്തിനശിച്ചത്.

 അന്വേഷണം നടത്തുകയാണെന്ന് ജിആർപി ഉദ്യോഗസ്ഥനായ കൻവർ ബഹദൂർ സിംഗ് പറഞ്ഞു. സംഭവത്തില്‍ കത്തിനശിച്ച ഇരുചക്ര വാഹനങ്ങളില്‍ ഭൂരിഭാഗവും റെയില്‍വേ ജീവനക്കാരുടേതാണെന്നും അധികൃതർ പറഞ്ഞു.

താൻ രാത്രി 12 മണിയോടെയാണ് ബൈക്ക് പാർക്ക് ചെയ്തതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. രാത്രി 11 മണിയോടെ ഷോർട്ട് സർക്യൂട്ട് ഉണ്ടായെന്നും പ്രശ്നം പരിഹരിച്ചെന്നും ഒരു യാത്രക്കാരൻ തന്നോട് പറഞ്ഞെന്ന് അദ്ദേഹം പറയുന്നു.

കുറച്ച്‌ മണിക്കൂറുകള്‍ക്ക് ശേഷം തീ പടരുന്നതാണ് കണ്ടതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ട് മണിക്കൂറിന് ശേഷമാണ് തീ അണച്ചതെന്ന് അധികൃതർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !