ലക്നൗ ; ഒരേ ട്രാക്കില്‍ രണ്ട് ട്രെയിനുകള്‍ . ഉത്തർപ്രദേശിലെ വാരണാസിയില്‍ ഒഴിവായത് വൻ അപകടം.സ്വതന്ത്ര സേനാനി എക്‌സ്പ്രസും അയോദ്ധ്യ ധാം സ്‌പെഷ്യലുമാണ് ഒരേ ട്രാക്കില്‍ വന്നത്.
ന്യൂഡല്‍ഹിയില്‍ നിന്ന് ജയ്‌നഗറിലേക്ക് പോകുമ്പോള്‍ ചങ്ങല വലിച്ചതിനെ തുടർന്നാണ് സ്വതന്ത്ര സേനാനി എക്‌സ്പ്രസ് വാരണാസിയ്‌ക്ക് സമീപം നിർത്തിയിട്ടത് .അതിനിടെയാണ് വാരണാസി ജംഗ്‌ഷന്റെ മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമില്‍ നിന്ന് പുറപ്പെടുന്ന അയോദ്ധ്യ ധാം സ്‌പെഷ്യല്‍ ട്രെയിനിന് ഗ്രീൻ സിഗ്നല്‍ നല്‍കിയത് .
ട്രെയിൻ വാരണാസി ജംക്‌ഷനു സമീപത്തെ യാർഡിനു സമീപമെത്തിയപ്പോള്‍ തന്നെ സ്വതന്ത്ര സേനാനി എക്‌സ്‌പ്രസ് അതേ ട്രാക്കില്‍ മുന്നിലുള്ളത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടു.
തുടർന്ന് എമർജൻസി ബ്രേക്ക് ഉപയോഗിച്ചു. ഇതോടെ ട്രെയിൻ വേഗത കുറഞ്ഞ് സ്വതന്ത്ര സേനാനി എക്സ്പ്രസിന് 50 മീറ്റർ തൊട്ട് മുമ്പ് നിർത്തി . ഇതോടെ വലിയ അപകടമാണ് ഒഴിവായത്. ലോക്കോ പൈലറ്റ് മുതിർന്ന റെയില്‍വേ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.
തുടർന്ന് രണ്ട് ട്രെയിനുകളും ട്രാക്ക് മാറ്റി യാത്ര പുനരാരംഭിക്കാൻ ഉദ്യോഗസ്ഥർ അനുമതി നല്‍കി. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിടുകയും ബന്ധപ്പെട്ട വകുപ്പുകളെ ഉള്‍പ്പെടുത്തി അന്വേഷണ സമിതി രൂപീകരിക്കുകയും ചെയ്തു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.