ആഗ്ര: അമ്മയോട് മോശമായി പെരുമാറിയെന്നാരോപിച്ച് പാല്‍ക്കാരനെ 17കാരൻ വെട്ടിക്കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മഹാവൻ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
സംഭവത്തില്‍ 17കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. യമുന എക്‌സ്പ്രസ് വേയിലാണ് പാല്‍ക്കാരൻ പങ്കജ് (25) എന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. രായയിലെ നാഗ്ല ധനുവ ഗ്രാമത്തിലെ താമസക്കാരനും പ്രാദേശിക ഗ്രാമത്തലവൻ്റെ മരുമകനുമായ പാല്‍ക്കാരൻ കുട്ടിയുടെ അമ്മയുമായി ബന്ധം പുലർത്തിയിരുന്നതായി എസ്‌എസ്പി ശൈലേഷ് കുമാർ പാണ്ഡെ പറഞ്ഞു.അമ്മയുമായുള്ള ബന്ധത്തില്‍ മകൻ ഇയാള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഭീഷണി അവഗണിച്ച് ഇരുവരും ബന്ധം തുടർന്നു. തുടർന്നാണ് കൊലപാതകത്തില്‍ കലാശിച്ചത്. നവംബർ 16 ന് ഇരുവരും ഒരുമിച്ച് മദ്യപിച്ച ശേഷം അവരവരുടെ ബൈക്കില്‍ പോയി. യാത്രയ്ക്കിടെ പ്രായപൂർത്തിയാകാത്തയാള്‍ കോടാലി ഉപയോഗിച്ച് പങ്കജിനെ ആക്രമിക്കുകയും തലയിലും കഴുത്തിലും മാരകമായി മർദ്ദിക്കുകയും ചെയ്തു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ തലക്കും കഴുത്തിനും മൂർച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചേറ്റ ക്ഷതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കൊലപാതകത്തിൻ്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തു. തുടർ നിയമനടപടികള്‍ പുരോഗമിക്കുകയാണ്. ജുവനൈല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കുമെന്ന് എഎസ്പി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.