ലക്നൗ: ഉത്തർപ്രദേശിലെ ഗാസിപൂരില്‍ ഹിന്ദു സന്യാസിയുടെ വേഷത്തില്‍ ഭിക്ഷ ചോദിച്ചെത്തിയ മൂന്നു യുവാക്കള്‍ അറസ്റ്റില്‍
നാട്ടുകാർക്ക് സംശയം തോന്നിയതോടെ യുവാക്കളെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് , സൊഹ്‌റാബ്, നിയാസ്, ഷാജാദ് എന്നിങ്ങനെയാണ് തങ്ങളുടെ പേരുകള്‍ എന്ന് യുവാക്കള്‍ തന്നെ വെളിപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. തുടർന്ന് നാട്ടുകാർ മൂവരെയും പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.ഗ്രാമവാസികള്‍ പറയുന്നതനുസരിച്ച്, സന്യാസി വേഷം ധരിച്ച 9 പേർ സോൻബർസയിലും സുഖയിലും ഭിക്ഷ യാചിച്ച് വീടുതോറും പോകുകയായിരുന്നു. അതിനിടെ, നാട്ടുകാരനായ ശിവകുമാർ ഗുപ്ത ചോദ്യം ചെയ്യല്‍ തുടങ്ങിയപ്പോള്‍ എല്ലാവരും ഇവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു.
ഇയാളുടെ പ്രവൃത്തിയില്‍ ശിവകുമാറിന് സംശയം തോന്നി. ഇതിനിടയില്‍ മറ്റ് ഗ്രാമവാസികളും എത്തിയിരുന്നു. ഗ്രാമവാസികള്‍ കൂടുതല്‍ ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ ആറുപേർ രക്ഷപ്പെട്ടു,
ഗ്രാമവാസികള്‍ ഓടിയെത്തി മൂന്നുപേരെ പിടികൂടി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ മൂവരും തങ്ങളുടെ പേരുകള്‍ പറയുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.