ന്യുയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ അസാധാരണമായി ദുർഗന്ധം വമിക്കുന്നതായി സുനിത വില്യംസ്.
റഷ്യൻ പ്രോഗ്രസ് എംഎസ്-29 സ്‌പേസ് ക്രാഫ്റ്റില്‍ നിന്നാണ് ദുർഗന്ധം പുറത്തേയ്ക്ക് വരുന്നത് എന്നാണ് സുനിത വില്യംസ് അറിയിച്ചിരിക്കുന്നത്. അടിയന്തിരമായി സുരക്ഷാ മുൻകരുതലുകള്‍ സ്വീകരിക്കാനും സുനിത അധികൃതർക്ക് നിർദ്ദേശം നല്‍കി.പുതുതായി വിക്ഷേപിച്ച സ്‌പേസ്‌ക്രാഫ്റ്റിന്റെ വാതില്‍ റഷ്യയില്‍ നിന്നും ബഹിരാകാശ യാത്രികർ തുറന്ന് നോക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പരിചിതിമല്ലാത്ത ഗന്ധം പുറത്തേയ്ക്ക് വന്നത്. ഇതിന് പിന്നാലെ ചെറിയ ജലകണങ്ങളും പ്രത്യക്ഷമായിട്ടുണ്ട്. ഇത് കൂടി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സുനിതാ വില്യംസ് അധികൃതരെ വിവരം അറിയിച്ചത്.
മുൻകരുതല്‍ നടപടിയെന്നോണം സ്‌പേസ്‌ക്രാഫ്റ്റിന്റെ വാതില്‍ അടച്ചിട്ടുണ്ട്. റഷ്യയുടേതായുള്ള മറ്റ് ഭാഗങ്ങളെ സംരക്ഷിക്കുക ലക്ഷ്യമിട്ടുകൊണ്ടാണ് നടപടി. നിലവില്‍ ദുർഗന്ധം ഇല്ലാതാക്കി വായു ശുദ്ധീകരിക്കാൻ എയർ സ്‌ക്രബ്ബിംഗ് സംവിധാനം പ്രവർത്തിപ്പിച്ചിട്ടുണ്ട്.വിവരം അറിഞ്ഞതിന് പിന്നാലെ റഷ്യയ്ക്ക് സമീപമായുള്ള തങ്ങളുടെ ഭാഗത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ അമേരിക്കയും ആരംഭിച്ചു. ഇതിന്റെ ഭാഗമായി ട്രേസ് കണ്ടാമിനേറ്റഡ് കണ്‍ട്രോള്‍ സബ്‌അസംബ്ലി സംവിധാനം വിന്യസിച്ചിട്ടുണ്ട്.
ദുർഗന്ധത്തിന്റെ തോത് കുറയുന്നുണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണ്. വായുവിന്റെ ഗുണനിലവാരം പരിശോധിക്കുന്ന ക്വാളിറ്റി സെൻസറുകള്‍ ഉപയോഗിച്ചാണ് പരിശോധിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.