ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചാല്‍ മിഷിഗണില്‍ വ്യാപകമായി വെടിവെപ്പ് നടത്തുമെന്ന് ഭീഷണി.
ആക്രമണം നടത്താനുള്ള ആയുധങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ട്രംപ് വിജയിച്ചാല്‍ വെടിവെപ്പ് നടത്തുമെന്നും മുന്നറിയിപ്പ് നല്‍കുന്ന സന്ദേശം വെസ്റ്റ് വിർജീനിയയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) ആസ്ഥാനത്തേക്ക് അയക്കുകയായിരുന്നു.മോഷ്ടിച്ച ഒരു AR-15 തോക്ക് തന്റെ പക്കല്‍ ഉണ്ടെന്നും തോക്ക് ഒളിപ്പിച്ച സ്ഥലം കണ്ടെത്താൻ കഴിയാത്തിടത്തോളം ആക്രമണം പൂർത്തിയാക്കുന്നത് വരെ എഫ്ബിഐക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഐസക് സിസ്സെല്‍ എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
റിപ്പബ്ലിക്കൻ പാർട്ടിക്കും ഡെമോക്രാറ്റിക് പാർട്ടിക്കും ഒരുപോലെ തന്ത്രപ്രധാനമായ സംസ്ഥാനമാണ് മിഷിഗണ്‍. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പ്രവചനാതീതമായിരുന്നു മിഷിഗണിലെ ഫലം. ഇത്തവണ മിഷിഗണ്‍ ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായി വിധിയെഴുതുമെന്നായിരുന്നു വിലയിരുത്തല്‍.
എന്നാല്‍, പ്രചാരണം പുരോഗമിച്ചപ്പോള്‍ കാര്യങ്ങള്‍ ട്രംപിന് അനുകൂലമായി മാറുന്ന കാഴ്ചയാണ് മിഷിഗണില്‍ കാണാനായത്. വോട്ടെണ്ണല്‍ പുരോഗമിക്കവെ മിഷിഗണില്‍ ട്രംപ് ലീഡ് ചെയ്യുകയാണെന്നാണ് റിപ്പോർട്ട്. ഇസ്രായേല്‍-പാലസ്തീൻ സംഘർഷം വോട്ടർമാരില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ
അറബ്-അമേരിക്കൻ ജനസംഖ്യ കൂടുതലുള്ള മിഷിഗണിലെ ജനങ്ങള്‍ ജോ ബൈഡൻ ഭരണകൂടത്തിനെതിരെ നിലപാട് സ്വീകരിച്ചാല്‍ കമല ഹാരിസിന് കാര്യങ്ങള്‍ എളുപ്പമാകില്ല.
ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തിന് അമേരിക്ക നല്‍കുന്ന പിന്തുണ വോട്ടർമാരെ സ്വാധീനിച്ചാല്‍ അത് ട്രംപിന് ഗുണം ചെയ്യും. നിലവില്‍ 50-ലധികം കൗണ്ടികളില്‍ ട്രംപ് ലീഡ് ചെയ്യുന്നുണ്ട്





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.